സ്കൂട്ടറിൽ കറങ്ങി റബ്ബർ മോഷണം; രണ്ടുപേർ പിടിയിൽ

സ്കൂട്ടറിൽ കറങ്ങി റബ്ബർ മോഷണം; രണ്ടുപേർ പിടിയിൽ

ചിറ്റാരിപ്പറമ്പ് : സ്കൂട്ടറിൽ സഞ്ചരിച്ച് വിവിധ പ്രദേശങ്ങളിൽനിന്നും റബ്ബർഷീറ്റ് മോഷ്ടിച്ച രണ്ടുപേരെ കണ്ണവം പോലീസ് പിടികൂടി. വെള്ളർവള്ളി സ്വദേശി മാട്ടയിൽ എം.എം.യദുകൃഷ്ണൻ, മാലൂർ നിട്ടാറമ്പ് സ്വദേശി സി.വിഷ്ണു എന്നിവരാണ് പിടിയിലായത്. To advertise here, കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ എടയാർ, ആലച്ചേരി, കൊളത്തായി, പേരാവൂർ സ്റ്റേഷൻ പരിധിയിലെ ആര്യപറമ്പ് എന്നിവിടങ്ങളിൽനിന്നാണ് ഇവർ റബ്ബർഷീറ്റുകൾ മോഷ്ടിച്ചത്. 20,000 രൂപ വിലവരുന്ന റബ്ബർ ഷീറ്റുകളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. വീടുകളിലും മറ്റും ഉണങ്ങാനിട്ട ഷീറ്റുകളാണ് മോഷ്ടിക്കാറ്. കഴിഞ്ഞദിവസം എടയാറിലെ ഒരുവീട്ടിൽനിന്ന് ഷീറ്റ് മോഷണംപോയ പരാതിയെത്തുടർന്ന് കണ്ണവം പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണത്തിന്റെയും ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ്.ഐ. അനൂപ് കെ.ഗോവിന്ദ്, അഡീഷണൽ എസ്.ഐ.മാരായ ഹാഷിം, ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, രാകേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അഷറഫ്, ഷിബിൻ ഗോപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. Published: 23 Apr 2026, 03:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്കൂട്ടറിൽ കറങ്ങി റബ്ബർ മോഷണം; രണ്ടുപേർ പിടിയിൽ — Mathrubhu… | Boolokam