സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അമ്മയ്ക്കും മകനും ഗുരുതരപരിക്ക്

സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അമ്മയ്ക്കും മകനും ഗുരുതരപരിക്ക്

M
MathrubhumiSource Link
പുനലൂർ-ഇടമൺ പാതയിൽ To advertise here, തെന്മല :പുനലൂർ-ഇടമൺ പാതയിൽ സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അമ്മയ്ക്കും മകനും ഗുരുതരപരിക്കേറ്റു. ഇടമൺ-34 ഉദയഗിരിയിൽ പുളിമൂട്ടിൽ വീട്ടിൽ സോണിയയ്ക്കും മകൻ ആദിതിനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ടാണ് അപകടമുണ്ടായത്. മകനെ പുനലൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെവരുന്നതിനിടയിൽ പാപ്പന്നൂർ കഴിഞ്ഞുള്ള ഭാഗത്ത് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിലേക്ക് കാട്ടുപന്നി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. അലർച്ചകേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്തിനു കാര്യമായി പരിക്കേൽക്കുകയും കൈകാലുകൾക്ക് പൊട്ടലുണ്ടാകുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്നും വിളനാശത്തിനൊപ്പം മനുഷ്യജീവന്‌ ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു. അതിനാൽ ഇവയെ വെടിവെച്ചുകൊല്ലാനുള്ള നടപടി വേണമെന്നാണ് ആവശ്യം. Published: 18 Mar 2026, 02:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അമ്മയ്ക്കും മകനും ഗുരുതരപരിക… | Boolokam