മൂവി ഡെസ്ക് Last Updated: 25 March 2026, 03:53 PM IST സ്വന്തം മുറിയുടെ ചുമരിൽ സൂര്യയുടെ ചിത്രങ്ങൾ ഒട്ടിച്ചിരുന്നെന്നും അദ്ദേഹത്തോട് വലിയ ആരാധനയാണുണ്ടായിരുന്നതെന്നും അനിഷ്മ പറഞ്ഞു. സൂര്യയും അനിഷ്മയും | ഫോട്ടോ: Instagram ത മിഴ് സൂപ്പർതാരം സൂര്യയെ നേരിൽക്കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് മലയാളി നടി അനിഷ്മ അനിൽകുമാർ. അനിഷ്മ നായികയായ യൂത്ത് എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശന വിജയം നേടുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച. സൂര്യയെക്കുറിച്ചുള്ള ഒരു ഓർമക്കുറിപ്പും ചിത്രങ്ങൾക്കൊപ്പം അനിഷ്മ പോസ്റ്റ് ചെയ്തിട്ടുണ്ട്. To advertise here, സൂര്യയോടുള്ള തന്റെ ആരാധനയെക്കുറിച്ചാണ് അനിഷ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സ്കൂളിൽ പഠിക്കുമ്പോൾ എല്ലാ ദിവസവും ഗജിനി എന്ന ചിത്രത്തിലെ സുട്രും വിഴി സുടരേ എന്ന ഗാനം കാണുമായിരുന്നെന്ന് അനിഷ്മ പറഞ്ഞു. സ്വന്തം മുറിയുടെ ചുമരിൽ സൂര്യയുടെ ചിത്രങ്ങൾ ഒട്ടിച്ചിരുന്നെന്നും അദ്ദേഹത്തോട് വലിയ ആരാധനയാണുണ്ടായിരുന്നതെന്നും അനിഷ്മ പറഞ്ഞു. ഒടുവിൽ താൻ അദ്ദേഹത്തെ കണ്ടുമുട്ടിയെന്നും അനിഷ്മ കൂട്ടിച്ചേർത്തു. തമിഴ് യുവതാരം കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് യൂത്ത്. കെൻ തന്നെയാണ് ചിത്രത്തിലെ നായകനും. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷത്തിൽ. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 15 വയസുള്ള ടീനേജ് നായകൻ, തന്റെ സ്കൂൾ ജീവിതം അവസാനിക്കുന്നതിനു മുൻപ് തന്നെ ജീവിതത്തിലെ യഥാർത്ഥ പ്രണയത്തെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതേസമയം സൂര്യയുടേതായി മൂന്ന് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് ആദ്യത്തെ ചിത്രം. മെയ് 14-നാണ് സിനിമയുടെ ആഗോള റിലീസ്. മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിലും സൂര്യയാണ് നായകൻ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രവും സൂര്യയുടേതായി വരുന്നുണ്ട്. മമിത ബൈജുവാണ് ഈ ചിത്രത്തിലെ നായിക. Content Highlights: Malayalam actress Anishma Anilkumar, currently enjoying the success of her film Youth, fulfilled a lifelong dream by meeting Tamil superstar Suriya. She shared how she used to be a hardcore fan during her school days, constantly watching his songs and pasting his posters in her room. Published: 25 Mar 2026, 03:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്കൂളിൽ പോകുംമുൻപ് എന്നും സുട്രും വിഴി സുടരേ ആസ്വദിച്ച പെൺകുട്ടി, ഇന്ന് സൂര്യയെ നേരിൽക്കണ്ടു -അനിഷ്മ
M
MathrubhumiSource Link
about 2 months ago