സ്കൂളുകളിൽ വൈദ്യുതി സുരക്ഷാ ക്ലാസ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

സ്കൂളുകളിൽ വൈദ്യുതി സുരക്ഷാ ക്ലാസ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

M
MathrubhumiSource Link
കൊല്ലം: അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി. വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഒരു മണിക്കൂർ ബോധവത്കരണ ക്ലാസ് നടത്തുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കെ.എസ്.ഇ.ബി. എന്നിവയുടെ സഹകരണത്തോടെ നിർബന്ധമായും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കണമെന്ന് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളോടും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. To advertise here, സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടക്കുമ്പോൾ, താത്കാലിക വൈദ്യുതി കണക്‌ഷൻ എടുക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്ന് അനുമതി വാങ്ങണമെന്നും പറഞ്ഞിട്ടുണ്ട്. ഇത്തരം ആഘോഷങ്ങൾക്ക് 100 പേരിൽ കൂടുതൽ ഒത്തുകൂടുന്നതിനാലാണ് ഈ നിബന്ധന. അധ്യയനം തടസ്സപ്പെടാത്ത തരത്തിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തിയെന്നുറപ്പാക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർമാരോടു പറഞ്ഞിട്ടുണ്ട്. സ്കൂളിലെ സൈക്കിൾ ഷെഡ്ഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ, തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ(13) ഷോക്കേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സ്വിച്ച് കൈകാര്യം ചെയ്യുക, ഉപകരണങ്ങളുടെ ഉപയോഗം, മഴക്കാലത്തെ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിശദമാക്കുന്ന ക്ലാസാണ് നടത്തേണ്ടത്. ഷോക്കിൽനിന്നും തീപ്പിടിത്തത്തിൽനിന്നും സംരക്ഷണം നൽകാൻ ഇ.എൽ.സി.ബി. അല്ലെങ്കിൽ ആർ.സി.സി.ബി. സ്വിച്ചുകൾ സ്കൂളുകളിൽ സ്ഥാപിക്കാനും നിർദേശമുണ്ട്. സ്കൂളുകളിൽ കാര്യക്ഷമമായി ബോധവത്കരണ ക്ലാസുകൾ എടുക്കുന്നതിനായി അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. വിദ്യാർഥികൾക്കു പുറമേ രക്ഷിതാക്കൾക്കും പി.ടി.എ.യുടെ സഹകരണത്തോടെ സുരക്ഷാ ക്ലാസുകൾ നൽകാനും പരിപാടിയുണ്ട്. Content Highlights: Mandatory one-hour electrical safety classes in all schools from the next academic year. Published: 28 Mar 2026, 07:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്കൂളുകളിൽ വൈദ്യുതി സുരക്ഷാ ക്ലാസ് നിർബന്ധമാക്കി പൊതുവിദ്യാ… | Boolokam