ചേറ്റുകുണ്ട് : കീക്കാൻ രാമചന്ദ്രറാവു മെമ്മോറിയൽ ഗവ. യു.പി. സ്കൂൾ വാർഷികാഘോഷം ഡയറ്റ് പ്രിൻസിപ്പൽ രഘുരാമഭട്ട് ഉദ്ഘാടനം ചെയ്തു. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് പ്രഥമാധ്യാപകൻ കെ.എം.ദിലീപ് കുമാർ നിർമിച്ച കരകൗശലവസ്തുക്കളുടെയും ശില്പങ്ങളുടെയും പ്രദർശനവും നടന്നു. ബേക്കൽ എ.ഇ.ഒ. കെ.സുരേന്ദ്രൻ രവീന്ദ്രനാഥടാഗോറിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പ്രശാന്ത് കുമാർ അധ്യക്ഷനായി. To advertise here, എൽ.എസ്.എസ്., യു.എസ്.എസ്. ജേതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി. കെ.എം.ദിലീപ് കുമാർ, സതീഷ് കാവടി, സത്യൻ പൂച്ചക്കാട്, സുകുമാരൻ പൂച്ചക്കാട്, അരവിന്ദൻ, രവിവർമൻ, ലത്തീഫ്, വിമല, അബ്ദുൾറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. റംഷി പട്ടുവം നാടൻപാട്ട് അവതരിപ്പിച്ചു. Published: 05 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
