സ്കൂൾ വേനലവധി വെട്ടിക്കുറച്ചോ? സോഷ്യൽ മീഡിയ പ്രചാരണത്തിൻ്റെ വാസ്തവമറിയാം | Fact Check

സ്കൂൾ വേനലവധി വെട്ടിക്കുറച്ചോ? സോഷ്യൽ മീഡിയ പ്രചാരണത്തിൻ്റെ വാസ്തവമറിയാം | Fact Check

M
MathrubhumiSource Link
കേരളത്തിലെ സ്കൂളുകളുടെ മധ്യവേനൽ അവധി ഒരു മാസമായി വെട്ടിക്കുറച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി എന്ന അവകാശവാദത്തോടെ ഒരു സന്ദേശം വാട്സ് ആപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്ദേശം ലഭിച്ച പലരെയും ഇത് അങ്കലാപ്പിലാക്കിക്കാണും. ഈ പ്രചാരണത്തിൻ്റെ വാസ്തവമന്വേഷിച്ച് ഒട്ടേറെ പേരാണ് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടത്. എന്നാൽ, ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. To advertise here, വസ്തുത പരിശോധനയ്ക്കായി വാട്സ്ആപ്പിൽ ലഭിച്ച സന്ദേശം അന്വേഷണം അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽനിന്ന് മഴക്കാലമായ ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള പൊതുചർച്ചയ്ക്ക് മന്ത്രി വി. ശിവൻകുട്ടി മുമ്പ് തുടക്കമിട്ടിരുന്നു. കടുത്ത വേനൽച്ചൂടിൽനിന്ന് കുട്ടികൾക്ക് ആശ്വാസം നൽകാനും പിന്നീട് മഴ കനക്കുന്ന സാഹചര്യത്തിൽ തുടർച്ചയായി അവധി നൽകേണ്ടി വരുന്നത് മൂലം അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ നിർദ്ദേശം. സമ്മിശ്ര പ്രതികരണമായിരുന്നു ഇതിന് ലഭിച്ചത്. ഈ നിർദേശം സംബന്ധിച്ച് തുടർ ചർച്ചകളോ നടപടികളൊ പിന്നീട് ഉണ്ടായിട്ടില്ല. വേനൽ അവധി വെട്ടിച്ചുരുക്കുന്നു എന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായതിനെത്തുടർന്ന്, സർക്കാർ ഇങ്ങനെയൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി ഔദ്യോഗികമായി അറിയിച്ചു. നിലവിൽ സ്കൂൾ അവധികൾ മുൻനിശ്ചയിച്ച പ്രകാരം തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്, ഇതിൽ മാറ്റം വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജരേഖ ചമച്ചാണ് ഇത്തരത്തിലുള്ള തെറ്റായ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. എന്ന് അവർ വ്യക്തമാക്കിയതായി മാതൃഭൂമി വാർത്ത നൽകിയിരുന്നു. വാസ്തവം ഇത് വ്യാജപ്രചാരണമാണ്. വേനലവധിക്കാലം വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. Content Highlights: The viral message regarding the reduction of summer vacation is false., The General Education Department has not issued any such order., The Education Secretary confirmed that the academic schedule remains unchanged., Discussions regarding shifting vacation to monsoon months were only proposals and not implemented. Published: 30 Mar 2026, 06:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്കൂൾ വേനലവധി വെട്ടിക്കുറച്ചോ? സോഷ്യൽ മീഡിയ പ്രചാരണത്തിൻ്റെ… | Boolokam