സംഭവം ദേശീയം-പവർഹൗസ് റോഡിൽ To advertise here, കുഞ്ചിത്തണ്ണി (ഇടുക്കി) : കുട്ടികളുമായി വന്ന സ്കൂൾ ബസ്, വീടിന്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുത തൂണിലേക്കും ഇടിച്ചുകയറി. 16 വിദ്യാർഥികൾക്ക് പരിക്ക്. പൊട്ടൻകാട് സെയ്ന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. വിദഗ്ധ പരിശോധനയ്ക്കായി നാല് വിദ്യാർഥികളെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ബസിൽ മുപ്പത് വിദ്യാർഥികളുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഉടുമ്പൻചോല-രണ്ടാംമൈൽ മലയോര ഹൈവേയിൽ ദേശീയം-പവർഹൗസ് റോഡിലെ ബ്രോഡ്‌വിൻ റിസോർട്ടിന് സമീപമാണ് അപകടം. ചെറിയൊരു ഇറക്കം ഇറങ്ങി വന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബസ് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ കൽക്കെട്ടിലേക്കും വൈദ്യുത തൂണിലേക്കും ഇടിച്ചുകയറി നിന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ വിദ്യാർഥികളെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എല്ലിന് പൊട്ടലുണ്ടെന്ന സംശയത്തെ തുടർന്ന് നാല് കുട്ടികളെ അടിമാലിയിലേക്ക് കൊണ്ടുപോയി. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണെന്ന് സംശയിക്കുന്നു. അപകടത്തിന് മുമ്പ് പ്രദേശത്ത് ചെറിയ മഴ പെയ്തിരുന്നു. Published: 29 Mar 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്കൂൾബസ് കൽക്കെട്ടിൽ ഇടിച്ച് 16 വിദ്യാർഥികൾക്ക് പരിക്ക്
M
MathrubhumiSource Link
about 1 month ago