പൊന്നുരുന്നി : ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹികപ്രവർത്തന വിഭാഗമായ സഹൃദയ നടപ്പാക്കി വരുന്ന സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംരംഭകർക്ക് തൊഴിലുപകരണങ്ങളുടെ വിതരണം നടത്തി. To advertise here, പൊന്നുരുന്നി സഹൃദയ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ സഹൃദയ ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ പവർ മെഷീൻ, വണ്ടർ സ്റ്റിച്ച് മെഷിൻ, അംബ്രല മെഷീൻ, ഓവൻ, ബീറ്റർ തുടങ്ങിയവ വിതരണം ചെയ്തു. സഹൃദയ പ്രോഗ്രാം ഓഫീസർ കെ.ഒ. മാത്യൂസ്, സഹൃദയ വെസ്കോെക്രഡിറ്റ് ഡവലപ്മെൻറ് ഓഫീസർ സി.ജെ. പ്രവീൺ, പ്രോഗ്രാം കോഡിനേറ്റർ ഷെൽഫി ജോസഫ് എന്നിവർ സംസാരിച്ചു. അഞ്ച് റീജിയനുകളിൽ നടപ്പിലാക്കിയ തയ്യൽ, ബേക്കിങ് മേഖലകളിലെ സംരംഭകത്വ വികസന പരിപാടി വിജയകരമായി പൂർത്തിയാക്കിയ സംരംഭകർക്ക് സംരംഭം തടങ്ങുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 45 ഗുണഭോക്താക്കൾ പദ്ധതിക്ക് അർഹരായി. പ്രവർത്തനങ്ങൾക്ക് പ്രോജക്ട് കോഡിനേറ്റർ ബേസിൽ പോൾ, ഷൈജി സുരേഷ് എന്നിവർ നേതൃത്വം നൽകി. Published: 08 Apr 2026, 03:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്ത്രീശാക്തീകരണ പദ്ധതി: സംരംഭകർക്ക് തൊഴിലുപകരണങ്ങൾ നൽകി
M
MathrubhumiSource Link
about 1 month ago