ചിറ്റാരിപ്പറമ്പ് : തൊടീക്കളം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ സ്വകാര്യ ഭൂമിയിലെ ചെങ്കല്ല് വെട്ടിയെടുത്ത കുഴി നികത്താൻ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ഉപയോഗിച്ചതിന് സ്ഥലം ഉടമയ്ക്കും മാലിന്യം കൊണ്ടുവന്ന ടിപ്പർ ലോറി ഡ്രൈവർക്കും ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പിഴ ചുമത്തി. സ്ഥലപരിശോധന നടത്തിയപ്പോൾ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചിറ്റാരിപ്പറമ്പ് ടൗണിലെ അൽമാസ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിനും പിഴ ചുമത്തിയിട്ടുണ്ട്. To advertise here, സ്ഥലം നികത്താൻ മാലിന്യം ഉൾപ്പെടെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. പരിസരപ്രദേശങ്ങളിൽനിന്ന് അനധികൃതമായി ശേഖരിക്കുന്ന മാലിന്യം സ്ഥലത്ത് നിക്ഷേപിച്ചശേഷം അതിനു മുകളിൽ മണ്ണ് നിരത്തിയിടുന്നതായി സ്ക്വാഡ് കണ്ടെത്തി. മണ്ണിനടിയിൽ പെടാതെ പോയ രണ്ട് ചാക്കുകെട്ടുകളിൽനിന്ന് ചിറ്റാരിപ്പറമ്പിലെ അൽമാസ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിന്റെ ബില്ലുകളും ഇൻ വോയ്സുകളും സ്ക്വാഡ് കണ്ടെത്തി. സ്ഥലം ഉടമ കെ. ഗോവിന്ദൻ നമ്പ്യാർക്ക് 5000 രൂപയും മാലിന്യം തള്ളാനുപയോഗിച്ച ടിപ്പർ ഡ്രൈവർ ഷിജിക്ക് 5000 രൂപയും മാലിന്യം വാഹനത്തിൽ കടത്തിക്കൊണ്ടുവന്നതിന് 5000 രൂപയും ആണ് പിഴ ചുമത്തി. മണ്ണിനോടൊപ്പം നിക്ഷേപിച്ച അജൈവ മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് നോട്ടീസ് നൽകാനും മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനം പിടിച്ചെടുക്കാനും നിർദ്ദേശം നൽകി. അൽമാസ് ട്രേഡിങ് കമ്പനി മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് പൂർണമായി നൽകാത്തതിന് 10000 രൂപയും മാലിന്യം വലിച്ചെറിഞ്ഞതിന് 5000 രൂപയും പിഴ ചുമത്തി. എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ. ആർ. അജയകുമാർ, പി. എസ്. പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ എൻ. സനിത എന്നിവർ പങ്കെടുത്തു. Published: 15 Mar 2026, 04:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്ഥലം നികത്താൻ മാലിന്യം; ഉടമയ്ക്കുംഡ്രൈവർക്കും കടയുടമയ്ക്കും പിഴ
M
MathrubhumiSource Link
about 2 months ago