BoolokamBoolokam
സ്ഥലം പലവട്ടം നിരീക്ഷിക്കും, കൃത്യമായ 'ഗൃഹപാഠം...'

സ്ഥലം പലവട്ടം നിരീക്ഷിക്കും, കൃത്യമായ 'ഗൃഹപാഠം...'

M
MathrubhumiSource Link
തൈക്കാട് കഴുമല്ലൂർ ക്ഷേത്രക്കവർച്ചക്കേസ് To advertise here, ഗുരുവായൂർ : ''മോഷണസ്ഥലത്തേക്ക്‌ പലവട്ടം എത്തി നിരീക്ഷണം നടത്തും. സി.സി.ടി.വി. ഇല്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യുക. രാത്രിയിൽ തനിച്ചെത്തി സ്ഥലത്തെപ്പറ്റി പഠിക്കും. നല്ല ഗൃഹപാഠം നടത്തിയാണ് കൃത്യം നിർവഹിക്കുക''- തൈക്കാട് കഴുമല്ലൂർ ക്ഷേത്രക്കവർച്ചക്കേസിലെ പ്രതി സുഹൈൽ മോഷണം നടത്തിയതിനെപ്പറ്റി അന്വേഷണസംഘം പറഞ്ഞു. പൊന്നാനിയിലെ വീട്ടിൽനിന്ന് രാത്രി സ്കൂട്ടറിലാണ് മോഷ്ടാവ് എത്തിയത്. കൂട്ടാളികളായി ആരുമില്ല. നേരത്തേ കണ്ടുവെച്ച, ക്ഷേത്രത്തിന്റെ ചെറുമതിൽ ചാടിയശേഷം ആദ്യം ചെയ്തത് മുറ്റത്തെ ലൈറ്റുകൾ ഓഫാക്കുകയാണ്. വിദഗ്‌ധമായി കവർച്ചചെയ്യാനുള്ള പ്രതിയുടെ 'പരിചയം' തന്നെയാണ് ഇവിടെയും കണ്ടത്. പൊന്നാനിയിലെ വ്യവസായിയുടെ വീട്ടിൽനിന്ന് 500 പവൻ സ്വർണം മോഷ്ടിച്ച കേസിലെ ജയിൽശിക്ഷ കഴിഞ്ഞ് കഴിഞ്ഞ വർഷമാണ് ഇയാൾ പുറത്തിറങ്ങിയത്. അതിനുശേഷം കാപ്പ കുറ്റം ചുമത്തിയും റിമാൻഡിലായിരുന്നു. അന്വേഷണസംഘം ഇയാളുടെ പൊന്നാനിയിലെ വീട്ടിൽച്ചെന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ ഒരു ഭാവമാറ്റവുമില്ലായിരുന്നു. താൻ ഒരു കേസിലും പ്രതിയേ അല്ല എന്ന ഭാവത്തിലായിരുന്നു നിൽപ്പ്. ഗുരുവായൂരിൽ കൊണ്ടുവന്ന് എത്ര ചോദ്യംചെയ്തിട്ടും ഈ പരിസരമേ തനിക്കറിയില്ലെന്ന മട്ടായിരുന്നു. പോലീസിന്റെ ചിട്ടയായ പ്രവർത്തനവും ജാഗ്രതയോടുള്ള അന്വേഷണരീതിയും കാരണമാണ് കവർച്ച നടന്നതിന്റെ നാലാം ദിവസം പ്രതിയെ കണ്ടെത്താനായത്. Published: 04 May 2026, 03:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!