ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നു. രാത്രി വൈകി വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുകയാണ്. എറണാകുളം ജില്ലയിലെ സീറ്റുകളെ ചൊല്ലി വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുകയാണെന്നാണ് റിപ്പോർട്ട്. യോഗത്തിൽ കെ.സി വേണുഗോപാലും വി.ഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. കൊച്ചി സീറ്റിൽ ഡിസിസി പ്രസിഡന്റ് മുഹമ്ദ് ഷിയാസിനായി വി.ഡി സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം. To advertise here, സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് കാരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറെടുത്തു നിൽക്കുന്ന താഴെത്തട്ടിലെ പ്രവർത്തകർ അനിശ്ചിതത്വത്തിലാണ്. കൂടാതെ, സി.പി.എം വിട്ടു വന്ന ജി. സുധാകരനെപ്പോലുള്ളവർക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും യുഡിഎഫിന് തിരിച്ചടിയാകുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 108 മണിക്കൂർ പിന്നിട്ടിട്ടും സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ കഴിയാത്തത് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണമാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെ പട്ടിക വ്യാഴാഴ്ച രാവിലെ മാത്രമേ പുറത്തുവരൂ എന്നാണ് വിവരം. പെരുമ്പാവൂർ സീറ്റിനെ ചൊല്ലിയാണ് വലിയ തർക്കങ്ങൾ നടക്കുന്നത്. മുഹമ്മദ് ഷിയാസിന് സീറ്റ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായി വാദിക്കുന്നു. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്ന സമയത്ത് അദ്ദേഹത്തെ പിന്തുണച്ച പ്രധാന വ്യക്തിയാണ് ഷിയാസ്. അതേസമയം കേസുകളിൽ പെട്ടതിനെത്തുടർന്ന് ആദ്യം എൽദോസ് കുന്നപ്പിള്ളിയുടെ പേര് വെട്ടിയിരുന്നുവെങ്കിലും അദ്ദേഹം ഡൽഹിയിലെത്തി കെ.സി. വേണുഗോപാലിനെ കണ്ട് തന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. കോവളത്ത് വിൻസന്റിന് നൽകിയ ഇളവ് പെരുമ്പാവൂരിൽ തനിക്കും വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പെരുമ്പാവൂരിലെ യാക്കോബായ, ആർ.സി വിഭാഗങ്ങളുടെ സ്വാധീനവും ഷിയാസിന്റെ വിജയസാധ്യതയെക്കുറിച്ചുള്ള ആശങ്കകളും കാരണം എൽദോസിന്റെ പേര് വീണ്ടും പരിഗണനയിലുണ്ട്. മനോജ് മൂത്തേടൻ, ഉല്ലാസ് തോമസ് എന്നിവരുടെ പേരുകളും അവിടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സി.പി.എം വിട്ടു വന്ന ജി. സുധാകരൻ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ തയ്യാറാണെങ്കിലും കോൺഗ്രസ് തീരുമാനം വൈകിപ്പിക്കുന്നത് അദ്ദേഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം പാഴാക്കിയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മറ്റ് സ്വതന്ത്ര സ്ഥാനാർഥികളായ കെ.കെ. രമ, സി.പി. ജോൺ, മലമ്പുഴയിലെ സുരേഷ് എന്നിവരുടെ കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ടെങ്കിലും, പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണൻ, ടി.കെ തളിപ്പറമ്പിലെ ഗോവിന്ദൻ എന്നിവരെ പിന്തുണയ്ക്കുന്ന കാര്യത്തിൽ നേതൃത്വം ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. Content Highlights: Internal rift between VD Satheesan and KC Venugopal over seat allocation., Delay in the second phase of Congress candidate list announcement., Disputes regarding Perumbavoor and Kochi constituencies., Uncertainty impacting grassroots election campaign efforts. Published: 19 Mar 2026, 12:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്ഥാനാർഥി നിർണയം; തർക്കം വി.ഡി.സതീശനും കെ.സി.വേണുഗോപാലും തമ്മിൽ, പട്ടികയ്ക്കായി കാത്തിരിപ്പ്
M
MathrubhumiSource Link
about 2 months ago