സ്ഥിരം ഇഡ്ഡലി കഴിച്ച് മടുത്തോ? ഇതാ സഞ്ജീവ് കപൂർ സ്റ്റൈലിൽ ചില വെറൈറ്റി പരീക്ഷണങ്ങൾ

സ്ഥിരം ഇഡ്ഡലി കഴിച്ച് മടുത്തോ? ഇതാ സഞ്ജീവ് കപൂർ സ്റ്റൈലിൽ ചില വെറൈറ്റി പരീക്ഷണങ്ങൾ

M
MathrubhumiSource Link
എന്നും തയ്യാറാക്കുന്ന ഒരേ രീതിയിലുള്ള ഇഡ്ഡലിയിൽ നിന്ന് മാറി, അല്പം വ്യത്യസ്തമായ രുചികൾ പരീക്ഷിച്ചാലോ? സ്ഥിരം പല്ലവി മാറ്റി പിടിക്കാൻ സഹായിക്കുന്നതാണ് സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂർ അടുത്തിടെ പങ്കുവെച്ച ചില ഇഡ്ലി റെസിപ്പികൾ.  തിന ഇഡ്ഡലി മുതൽ വൈകുന്നേരത്തെ ചായയ്ക്ക് കൂടെ കഴിക്കാവുന്ന ഇഡ്ഡലിചാട്ട് വരെ ഇതിൽപ്പെടുന്നു.  To advertise here, ഫോക്സ്റ്റെയിൽ മില്ലറ്റ് ഇഡ്ഡലി (തിന ഇഡ്ഡലി) ചേരുവകൾ: 1 കപ്പ് തിന (ഫോക്സ്ടൈൽ മില്ലറ്റ്), 1/2 കപ്പ് ഉഴുന്ന്, 1 ടീസ്പൂൺ ഉലുവ, ആവശ്യത്തിന് ഉപ്പ്, എണ്ണ. തയ്യാറാക്കുന്ന വിധം: തിനയും ഉഴുന്നും ഉലുവയും രാത്രി മുഴുവൻ കുതിർക്കുക. രാവിലെ 3/4 കപ്പ് വെള്ളം ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. വലിയ പാത്രത്തിലേക്ക് മാറ്റി 6-8 മണിക്കൂർ പുളിക്കാൻ വെക്കുക. പുളിച്ചു കഴിഞ്ഞാൽ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇഡ്ഡലി പാത്രത്തിൽ വെള്ളം ചൂടാക്കി തട്ടുകളിൽ എണ്ണ പുരട്ടിയ ശേഷം മാവ് ഒഴിക്കും. 10-12 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ചൂടോടെ ചട്ണിക്കും സാമ്പാറിനുമൊപ്പം വിളമ്പാം. കശുവണ്ടി റവ ഇഡ്ഡലി ചേരുവകൾ: 8-10 കശുവണ്ടി, 1½ കപ്പ് റവ, 1 ടീസ്പൂൺ ജീരകം, 2 പച്ചമുളക്, 2-3 ടേബിൾസ്പൂൺ മല്ലിയില, ഉപ്പ്, 1 ടീസ്പൂൺ കുരുമുളക്, കറിവേപ്പില, ഒരു കപ്പ് തൈര്, 4 ടേബിൾസ്പൂൺ നെയ്യ്, 1 ടീസ്പൂൺ കടുക്. തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തിൽ റവ എടുത്ത് ജീരകം, പച്ചമുളക്, മല്ലിയില, ഉപ്പ്, ചതച്ച കുരുമുളക്, കറിവേപ്പില, തൈര്, രണ്ട് കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കുക. കശുവണ്ടി ചേർത്ത് വീണ്ടും ഇളക്കുക. ചെറിയ പാനിൽ രണ്ട് ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് മുറിച്ച കശുവണ്ടി ചേർത്ത് ഗോൾഡൻനിറമാകുന്നതു വരെ വറുക്കുക.  മിശ്രിതം റവ കൂട്ടിലേക്ക് ഒഴിച്ച് ഇളക്കി 10-15 മിനിറ്റ് വെക്കുക. ബാക്കിയുള്ള നെയ്യ് ചൂടാക്കി മുറിച്ച കശുവണ്ടി വറുത്തെടുക്കുക. 10-15 മിനിറ്റ് ആവിയിൽ വേവിച്ച് ചട്ണിക്കൊപ്പം വിളമ്പുക. ധാന്യങ്ങൾക്കൊണ്ടുള്ള ഇഡ്ഡലി ചേരുവകൾ: 6-8 ഇഡ്ഡലി, 1 കപ്പ് വേവിച്ച മുളപ്പിച്ച ധാന്യങ്ങൾ, 4 ടേബിൾസ്പൂൺ എണ്ണ/നെയ്യ്, 2 ടീസ്പൂൺ കടുക്, ¼ ടീസ്പൂൺ കായം, 6-8 കറിവേപ്പില, 1 വലിയ സവാള, 1 ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 1 വലിയ തക്കാളി, 1 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ മഞ്ഞൾപൊടി, ഉപ്പ്, മല്ലിയില, സവാള, നാരങ്ങ കഷ്ണങ്ങൾ, മാതളനാരങ്ങ  തയ്യാറാക്കുന്ന വിധം: ഒരു പാനിൽ നെയ്യ് ചൂടാക്കി കടുകും കറിവേപ്പിലയും കായവും ചേർക്കുക. സവാള ചേർത്ത് ഗോൾഡൻനിറമാകുന്നത് വരെ വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി, ഉപ്പ്, പച്ചമുളക് എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക. മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് എണ്ണ തെളിയുന്നത് വരെ വേവിക്കുക. ഇതിലേക്ക് വേവിച്ച ധാന്യങ്ങളും രണ്ട് കപ്പ് വെള്ളവും ചേർക്കുക. ഉപ്പും നാരങ്ങാനീരും ചേർത്ത് 3-4 മിനിറ്റ് വേവിച്ച് മല്ലിയില വിതറുക. ഒരു പ്ലേറ്റിൽ ഇഡ്ഡലി വെച്ച് അതിനു മുകളിൽ ഇവ ഒഴിച്ചുകൊടുക്കാം. മാതളനാരങ്ങ, സവാള, മല്ലിയില എന്നിവ കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം. മത്തങ്ങ കൊണ്ടും ഇഡ്ഡലി ചേരുവകൾ: ഒരു കപ്പ് ഗ്രേറ്റഡ് മത്തങ്ങ, 1 കപ്പ് റവ, 1 ടേബിൾസ്പൂൺ കടലപ്പരിപ്പ്, 2-3 പച്ചമുളക്, മല്ലിയില, 2 ടേബിൾസ്പൂൺ ചിരകിയ തേങ്ങ, 1½ ടീസ്പൂൺ ജീരകം, 1 ടീസ്പൂൺ കുരുമുളക്, ഉപ്പ് തയ്യാറാക്കുന്ന വിധം: റവ കഴുകി ഒരു മണിക്കൂർ കുതിർക്കുക. കടലപ്പരിപ്പും കഴുകി ഒരു മണിക്കൂർ കുതിർക്കുക. കുതിർത്ത റവയും പരിപ്പും ഒരു പാത്രത്തിലെടുത്ത് അതിൽ മത്തങ്ങ, പച്ചമുളക്, മല്ലിയില, തേങ്ങ, ജീരകം, ചതച്ച കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇഡ്ഡലി തട്ടിൽ ഒഴിച്ച് 10-15 മിനിറ്റ് ആവിയിൽ വേവിക്കുക. തേങ്ങ ചട്ണിക്കൊപ്പം വിളമ്പാം. തട്ടെ ഇഡ്ഡലി ചേരുവകൾ: 1 കപ്പ് പച്ചരി, 1/2 കപ്പ് ഉഴുന്ന്, ½ കപ്പ് കട്ടി കുറഞ്ഞ അവൽ, ആവശ്യത്തിന് ഉപ്പ്. തയ്യാറാക്കുന്ന വിധം: അരിയും ഉഴുന്നും കുതിർത്ത അവലും ചേർത്ത്  അല്പം വെള്ളം ഒഴിച്ച് തരിതരിപ്പായി അരച്ചെടുക്കുക. 8-10 മണിക്കൂർ പുളിക്കാൻ വെക്കുക. ശേഷം ഉപ്പ് ചേർത്ത് ഇളക്കി, എണ്ണ പുരട്ടിയ തട്ടിലേക്ക് ഒഴിക്കുക. 10-12 മിനിറ്റ് ആവിയിൽ വേവിക്കുക. അല്പം തണുത്ത ശേഷം വശങ്ങൾ കത്തി കൊണ്ട് വിടുവിച്ച് പുറത്തെടുക്കുക.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്ഥിരം ഇഡ്ഡലി കഴിച്ച് മടുത്തോ? ഇതാ സഞ്ജീവ് കപൂർ സ്റ്റൈലിൽ ച… | Boolokam