തിരുപ്പൂർ : ജില്ലയിലെ കേത്തനൂരിലുള്ള സ്വകാര്യ സ്പിന്നിങ് മില്ലിൽ വൻ തീപ്പിടിത്തം. മില്ലിലുണ്ടായിരുന്ന യന്ത്രങ്ങളും സംഭരണശാലയിലുണ്ടായിരുന്ന പരുത്തി, നൂൽ എന്നിവയും കത്തിനശിച്ചു. ഏകദേശം രണ്ടുകോടിരൂപയുടെ നഷ്ടമുണ്ടായതായി അഗ്നിരക്ഷാസേന പറയുന്നു. To advertise here, മില്ലിൽ ഷിഫ്റ്റടിസ്ഥാനത്തിൽ ജോലിനടക്കുമ്പോഴാണ് പരുത്തി-നൂൽ എന്നിവ വെച്ചിരുന്ന സംഭരണമുറിയിൽനിന്ന് പുകയുയർന്നത്. തൊഴിലാളികൾ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മറ്റിടങ്ങളിലേക്കും പടരുകയായിരുന്നു. തുടർന്ന്, പല്ലടം അഗ്നിരക്ഷാസേനയെത്തി മുൻകവാടത്തിലൂടെ കടക്കാൻ ശ്രമിച്ചെങ്കിലും ചൂടിന്റെ തീവ്രതകാരണം സാധിച്ചില്ല. തുടർന്ന് യന്ത്രങ്ങളുപയോഗിച്ച് ചുമരുകൾ പൊളിച്ചാണ് തീയണയ്ക്കുന്ന ജോലി നിർവഹിച്ചത്. സംഭവത്തിൽ കാമനായ്ക്കൻപാളയം പോലീസ് കേസെടുത്തു. Published: 28 Mar 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
