മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ഫെരാരിയുടെ 12 സിലിൻഡ്രി എന്ന വാഹനം സ്വന്തമാക്കിയത്. ഏകദേശം 12 കോടി രൂപയായിരുന്നു ഈ കാറിന്റെ വില. ഇപ്പോഴിതാ കാറിൽ മുംബൈ നഗരത്തിലൂടെ യാത്രചെയ്യുന്നതിനിടെ ഹാർദിക്കിന് നേരിട്ട കൗതുകകരമായ ഒരു പ്രതിസന്ധിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. To advertise here, സ്‌പോർട്‌സ് കാറുകൾക്ക് പൊതുവെ ഗ്രൗണ്ട് ക്ലിയറൻസ് കുറവാണ്. അതിനാൽതന്നെ മുംബൈ നഗരത്തിലെ ഒരു യാത്രയ്ക്കിടെ സ്പീഡ് ബ്രേക്കർ മറികടക്കാൻ ഹാർദിക്കിന്റെ ഫെരാരി ബുദ്ധിമുട്ടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാറിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അദ്ദേഹം വാഹനം നേരെ ഓടിക്കുന്നതിന് പകരം പ്രത്യേകമായ രീതിയിൽ അൽപം വളച്ച് ഓടിച്ചാണ് സ്പീഡ് ബ്രേക്കർ കടത്തിയത്. സ്പീഡ് ബ്രേക്കർ മറികടന്ന ശേഷം അദ്ദേഹം അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സൂപ്പർ കാറുകളുടെയും അത്യാഡംബര എസ്യുവികളുടെയും വലിയ നിരയാണ് പാണ്ഡ്യയുടെ വാഹന ശേഖരത്തിലുള്ളത്. ലംബോർഗിനി ഉറൂസ്, മെഴ്സിഡീസ് എഎംജി ജി 63, റേഞ്ച് റോവർ സ്പോർട്ട് എസ്വി തുടങ്ങിയ നീങ്ങുന്ന വാഹന നിരയിലേക്കാണ് ഇപ്പോൾ ഏകദേശം 12 കോടി രൂപയോളം വില വരുന്ന ഫെരാരിയുടെ 12 സിലിൻഡ്രി എന്ന വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. Content Highlights: Hardik Pandya purchased a new Ferrari 12Cilindri worth 12 crore., The sports car faced difficulty navigating Mumbai speed breakers due to low ground clearance., A video of the incident showing Pandya maneuvering the car has gone viral., The Ferrari joins his existing collection of high-end luxury vehicles like Lamborghini and Mercedes-AMG. Published: 29 Mar 2026, 03:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്പീഡ് ബ്രേക്കർ മറികടക്കാൻ പാടുപെടുന്ന ഹാർദിക്കിന്റെ 12 കോടിയുടെ ഫെരാരി; ദൃശ്യങ്ങൾ വൈറൽ
M
MathrubhumiSource Link
about 1 month ago