സ്മാർട്ട്‌ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു

സ്മാർട്ട്‌ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു

ന്യൂഡൽഹി: പുതിയ സ്മാർട്ട്‍ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. മുൻനിര സ്മാർട്ട്‍ഫോൺ നിർമാതാക്കളായ ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് ഈ തീരുമാനമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) സ്ഥിരീകരിച്ചു. To advertise here, രാജ്യത്ത് വിൽക്കുന്ന എല്ലാ പുതിയ സ്മാർട്ട്‍ഫോണുകളിലും ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കാൻ ഈ വർഷം ആദ്യം യു.ഐ.ഡി.എ.ഐ. (UIDAI) ഐ.ടി. മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 134 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഐഡന്റിറ്റിയായ ആധാർ, ബാങ്കിങ്, ടെലികോം വെരിഫിക്കേഷൻ തുടങ്ങി വിമാനത്താവളങ്ങളിലെ പ്രവേശനം വരെ വേഗത്തിലാക്കാൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ നിർദേശം പരിശോധിച്ചശേഷം സ്മാർട്ട്‍ഫോണുകളിൽ ആപ്പ് നിർബന്ധമാക്കേണ്ടതില്ലെന്ന് ഐ.ടി. മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത, ഉപകരണങ്ങളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ആപ്പിളും സാംസങ്ങും ഈ നീക്കത്തെ പ്രധാനമായും എതിർത്തത്. ഇതിനുപുറമെ, കയറ്റുമതി ചെയ്യുന്ന ഫോണുകളിൽനിന്നു വ്യത്യസ്തമായി ഇന്ത്യയ്ക്കുവേണ്ടി മാത്രം പ്രത്യേക ഫോണുകൾ നിർമിക്കുന്നത് തങ്ങളുടെ നിർമാണച്ചെലവ് വർധിപ്പിക്കുമെന്ന പ്രായോഗിക ബുദ്ധിമുട്ടുകളും കമ്പനികൾ സർക്കാരിനെ അറിയിച്ചിരുന്നു. ഇലക്ട്രോണിക്സ്, സ്മാർട്ട്‍ഫോൺ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ കൂടിയാലോചനകൾക്കു ശേഷമാണ് മന്ത്രാലയം ഈ തീരുമാനത്തിൽ എത്തിയത്. Content Highlights: The Indian government has scrapped its proposal to mandate the pre-installation of the Aadhaar app on all new smartphones following strong opposition from major manufacturers like Apple and Samsung over privacy concerns and increased production costs. Published: 18 Apr 2026, 05:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്മാർട്ട്‌ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള നീക്കം കേന… | Boolokam