സ്മൃതി-26: ശതവാർഷികാഘോഷം തുടങ്ങി

സ്മൃതി-26: ശതവാർഷികാഘോഷം തുടങ്ങി

M
MathrubhumiSource Link
കൊടക്കാട് : പൊള്ളപ്പൊയിൽ എ.എൽ.പി. സ്കൂൾ ശതവാർഷികാഘോഷം തുടങ്ങി. ചലചിത്രനടൻ പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി.പി. സുകുമാരൻ അധ്യക്ഷനായി. പൂർവാധ്യാപകൻ ടി.ടി. നാരായണപ്പൊതുവാളിന്റെ സ്മരണയ്ക്കായുള്ള ഓഡിറ്റോറിയ നിർമിതിക്കുള്ള സഹായധനം പി. നാരായണനിൽനിന്ന് പൂർവവിദ്യാർഥി സംഘടനാ സെക്രട്ടറി പി.വി. രമേശൻ ഏറ്റുവാങ്ങി. To advertise here, തുളുനാട് വിദ്യാഭ്യാസ പുരസ്കാരം സ്കൂളിന് ഡി.പി.സി. വി.എസ്. ബിജുരാജ് സമ്മാനിച്ചു. മെഗാ ക്വിസ് വിജയിക്ക് ഡോ. സി. അഭിഷേക് സ്പോൺസർ ചെയ്ത സൈക്കിൾ നേത്രരോഗവിദഗ്‌ധൻ ഡോ. പി. പുഷ്പാംഗദൻ സി.എൻ. വൃന്ദയ്ക്ക് സമ്മാനിച്ചു. പഠനമികവ് തെളിയിച്ച കുട്ടികൾക്ക് ബി.പി.സി. വി.വി. സുബ്രഹ്മണ്യൻ ഉപഹാരം സമർപ്പിച്ചു. എ.ഇ.ഒ. രമേശൻ പുന്നത്തിരിയൻ, സ്കൂൾ മാനേജർ ഇ. ശങ്കരനാരായണ വാരിയർ, പി. രാമചന്ദ്രൻ, എം. കുഞ്ഞിരാമൻ, പി.പി. രാമചന്ദ്രൻ, സി. ഗ്രീഷ്മ, ടി.വി. സുഗതകുമാരി, കെ.പി. ബാലാമണി, പി. സീമ, ടി.വി. വിനീത, പ്രദീപ് കൊടക്കാട്, എ. ശ്രീഹരി എന്നിവർ സംസാരിച്ചു. Published: 02 Apr 2026, 03:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്മൃതി-26: ശതവാർഷികാഘോഷം തുടങ്ങി — Mathrubhumi | Boolokam | Boolokam