തോപ്പുംപടി : സ്വകാര്യ ബസുകളുടെ മത്സരയോട്ടം വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാവുന്നു. മത്സര ഓട്ടത്തെ തുടർന്ന് നഗരത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. To advertise here, വെള്ളിയാഴ്ച പള്ളുരുത്തി മരുന്നുകടയ്ക്ക് സമീപമുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. ‘സജിമോൻ’ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ഇതേ പേരിൽ ഒട്ടേറെ സ്വകാര്യ ബസുകൾ കൊച്ചിയിൽ ഒടുന്നുണ്ട്. ഈ ബസുകളെല്ലാം ഒരേ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഇവയിൽ പലതും പ്രവർത്തിപ്പിക്കുന്നത് പലരാണ്. ഒരേ പേരിലുള്ളതാണെങ്കിലും ചില ബസുകൾ പ്രവർത്തിപ്പിക്കുന്നത് തൊഴിലാളികൾ തന്നെയാണ്. തിരക്കുള്ള നേരങ്ങളിലാണ് സ്വകാര്യ ബസുകൾ മരണപ്പാച്ചിൽ നടത്തുന്നത്. റോഡിൽ വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ, ബസുകൾക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് സ്റ്റാൻഡുകളിലെത്താൻ കഴിയുന്നില്ലെന്നു പറയുന്നു. സമയം പാലിക്കാനാണ് ഈ പാച്ചിൽ. കൊച്ചി പോലെ തിരക്കുള്ള നഗരത്തിൽ ഓടിയെത്തേണ്ട സമയം മാറ്റാതെ ഈ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡിൽ സ്ഥിരമായി ഗതാഗത തടസ്സമുണ്ടാകുന്നതിനാൽ, നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാനാകുന്നില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു. പടിഞ്ഞാറൻ കൊച്ചിയിൽനിന്ന് എറണാകുളം നഗരത്തിലേക്ക് സർവീസ് നടത്തുന്ന ബസുകളാണ് മരണപ്പാച്ചിൽ നടത്തുന്നത്. നഗരത്തിലെ കുരുക്കുകളിൽപ്പെടുന്നതിനാൽ ഇവർക്ക് സമയക്രമം പാലിക്കാനാകുന്നില്ല. തേവര മുതൽ മട്ടാഞ്ചേരി ഹാൾട്ട് വരെയുള്ള റോഡിലൂടെ പായുമ്പോൾ യാത്രക്കാർ പേടിച്ചാണിരിക്കുന്നത്. ജീവൻ െെകയിൽ പിടിച്ചുകൊണ്ടുള്ള പാച്ചിലാണിതെന്ന് യാത്രക്കാർ പറയുന്നു. പലപ്പോഴും രണ്ടും മൂന്നും ബസുകൾ തമ്മിൽ റോഡിൽ മത്സരിക്കുകയാണ്. ജീവനക്കാർ തമ്മിൽ തർക്കങ്ങളും ബഹളവും പതിവാണ്. സ്വകാര്യ ബസുകളുടെ വേഗം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം നിലവിലില്ല. മോട്ടോർവാഹന വകുപ്പോ, പോലീസോ സ്വകാര്യ ബസുകളിൽ ഒരു പരിശോധനയും നടത്താറില്ല. അപകടമുണ്ടാകുമ്പോൾ മാത്രമാണ്, മോട്ടോർവാഹന വകുപ്പ് പണിക്കിറങ്ങുന്നത്. അപകടമുണ്ടായാൽ മൂന്നുദിവസം ഉദ്യോഗസ്ഥർ റോഡിൽ ഇറങ്ങും. വഴിപാടുപോലെ ചില നടപടികളുണ്ടാകും. പരിശോധനാ സംവിധാനം ശക്തിപ്പെടുത്താതെ, സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാനാവില്ല. സമരം നടത്തി കോൺഗ്രസ് പള്ളുരുത്തി : സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരേ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ബസിടിച്ച് പെരുമ്പടപ്പ് സ്വദേശി ജോർജ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. സമരം കോൺഗ്രസ് കൊച്ചി സൗത്ത് ബ്ളോക്ക് പ്രസിഡന്റ് പി.പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. എം.എച്ച്. ഹരേഷ് അധ്യക്ഷത വഹിച്ചു. ടെൽമ പൊന്നൻ, മഞ്ജു, അരുൺകുമാർ, ആർ. സന്തോഷ്, ജെൻസൻ തുടങ്ങിയവർ സംസാരിച്ചു.

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: യാത്രക്കാർ ഭീതിയിൽ
M
MathrubhumiSource Link
21 days ago