സ്വകാര്യബസ് മേഖല തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം-ബി.എം.എസ്.

സ്വകാര്യബസ് മേഖല തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം-ബി.എം.എസ്.

M
MathrubhumiSource Link
ഇടുക്കി : പെർമിറ്റ്‌ പുതുക്കി നൽകാതെയും കോടതിവിധി അംഗീകരിക്കാതെയും, സ്വകാര്യബസ് വ്യവസായത്തെ തകർക്കാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് മോട്ടോർ ഫെഡറഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ. രവീന്ദ്രൻ പറഞ്ഞു. ഇടുക്കി ജില്ലാ മോട്ടോർ മസ്ദൂർ സംഘം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ജി.ടി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.സി. സിനിഷ് കുമാർ, ജില്ലാ പ്രസിഡന്റ്‌ ബി. വിജയൻ, മനോജ്‌, രാജേഷ് സുരേന്ദ്രൻ, ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി എം.പി. റെജികുമാർ(പ്രസി.), ബി. വിജയൻ(ജനറൽ സെക്ര.), രാജേഷ് സുരേന്ദ്രൻ(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. Published: 07 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വകാര്യബസ് മേഖല തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം-ബി.എം.എസ്… | Boolokam