സ്വന്തം മണ്ണിലെ അവസാനമത്സരമോ? കണ്ണീരണിഞ്ഞ് മെസ്സി, ആർപ്പുവിളിച്ച് ആരാധകർ | VIDEO

സ്വന്തം മണ്ണിലെ അവസാനമത്സരമോ? കണ്ണീരണിഞ്ഞ് മെസ്സി, ആർപ്പുവിളിച്ച് ആരാധകർ | VIDEO

M
MathrubhumiSource Link
ബ്യൂണസ് ഏറീസ്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ തകർപ്പൻ ജയവുമായി അർജന്റീന. ഫിഫ റാങ്കിങ്ങളിൽ തൊണ്ണൂറ്റിയൊന്നാം സ്ഥാനത്തുള്ള സാംബിയയെ എതിരില്ലാത്ത അഞ്ചുഗോളുകൾക്കാണ് ലയണൽ മെസ്സിയും സംഘവും കീഴടക്കിയത്. നിലവിൽ ലോക മൂന്നാം റാങ്കുകാരാണ് അർജന്റീന. മത്സരത്തിലുടനീളം അർജന്റീന ആധിപത്യം പുലർത്തി. അർജന്റീനയുടെ മണ്ണിലെ മെസ്സിയുടെ അവസാനത്തെ രാജ്യാന്തര മത്സരമായാണ് ഇത് കണക്കാക്കപ്പെടുന്നത്. To advertise here, മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ അർജന്റീന ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. മെസ്സിയുടെ അസിസ്റ്റിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസാണ് വലകുലുക്കിയത്. ആദ്യ പകുതി അവസാനിക്കും മുൻപ് മെസ്സിയിലൂടെ അർജന്റീന രണ്ടാം ഗോളും കണ്ടെത്തി. രണ്ടാം പകുതിയിൽ ടീം മൂന്ന് തവണ കൂടി ലക്ഷ്യം കണ്ടു. 50-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നിക്കൊളാസ് ഒട്ടാമെൻഡിയും ഇഞ്ചുറി ടൈമിൽ വാലന്റൈൻ ബാർകോയും ഗോളടിച്ചു. 68-ാം മിനിറ്റിൽ സാംബിയ താരം ഡൊമിനിക് ചാന്ദയുടെ സെൽഫ് ഗോളും ലോകചാമ്പ്യന്മാരെ തുണച്ചു. അതോടെ അഞ്ചുഗോളുകൾക്ക് മെസ്സിയും സംഘവും ജയിച്ചുകയറി. നായകൻ ലയണൽ മെസ്സി തന്നെയായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഒരു ഗോളും അസിസ്റ്റുമായി മെസ്സി തിളങ്ങി. മാത്രമല്ല, മത്സരത്തിന് മുൻപ് വികാരനിർഭരനായി നിൽക്കുന്ന മെസ്സിയേയും മൈതാനത്ത് കണ്ടു. കിക്കോഫിന് മുൻപ് ടീമംഗങ്ങൾക്കൊപ്പം നിൽക്കുന്നതിനിടെയാണ് മെസ്സി കണ്ണീരണിഞ്ഞത്. സ്വന്തം മണ്ണിലെ ആരാധകർ മെസ്സിക്കായി ആർപ്പുവിളിക്കുകയും ബാനറുകളുയർത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മെസ്സി വികാരാധീനനായത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. അമേരിക്കയിലും നീലക്കുപ്പായത്തിൽ മെസ്സി പന്തുതട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. 2022 ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്റീന തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് എത്തുന്നത്. ഇക്കുറി ഗ്രൂപ്പ് ജെയിലാണ് അർജന്റീന ഉൾപ്പെട്ടിട്ടുള്ളത്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. Content Highlights: Argentina defeated Zambia 5-0 in a dominant international friendly., The match marked Lionel Messi's final international appearance on home soil., Messi contributed with one goal and one assist., Argentina is preparing for the 2026 World Cup in Group J., The team aims to defend their title after the 2022 championship. Published: 01 Apr 2026, 11:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വന്തം മണ്ണിലെ അവസാനമത്സരമോ? കണ്ണീരണിഞ്ഞ് മെസ്സി, ആർപ്പുവി… | Boolokam