സ്വപ്നമേഘങ്ങൾക്കിടയിലൂടെ ഇവരുടെ ആകാശയാത്ര

സ്വപ്നമേഘങ്ങൾക്കിടയിലൂടെ ഇവരുടെ ആകാശയാത്ര

M
MathrubhumiSource Link
തൊടുപുഴ : പലരും ഓർമ്മവെച്ചകാലംമുതൽ കണ്ട സ്വപ്നമായിരുന്നു അത്. പുസ്തകത്താളുകൾ മറിയുമ്പോഴും, കളിപ്പാട്ടങ്ങളായി കൈയിലെത്തിയപ്പോഴും കണ്ട സ്വപ്നം; വിമാനമെന്ന അദ്‌ഭുതം. പക്ഷേ, കാപ്പ് എൻ.എസ്.എസ്. എൽ.പി. സ്കൂളിലെ കുട്ടികൾക്ക് ആ സ്വപ്നം യാഥാർഥ്യമാകാൻ അധികനാൾ കാത്തിരിക്കേണ്ടിവന്നില്ല. അവരുടെ ബെംഗളൂരുവിലേക്കുള്ള പഠനയാത്ര വിമാനത്തിലേറിയായിരുന്നു. മേഘങ്ങളെ തൊട്ട് ആകാശം അടുത്തുകണ്ടൊരു യാത്ര. To advertise here, തുടർച്ചയായ ഏഴാംവർഷമാണ് കാപ്പ് സ്കൂളിൽനിന്ന്‌ നാലാംക്ലാസ് വിദ്യാർഥികൾക്കായി വിമാനയാത്ര ഉൾപ്പെടുത്തിയുള്ള പഠനയാത്ര സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ സ്കൂൾബസിൽ കൊച്ചി വിമാനത്താവളത്തിലെത്തിയ സംഘം 7.30-നുള്ള ഇൻഡിഗോ വിമാനത്തിലാണ് ബെംഗളൂരുവിലേക്ക് തിരിച്ചത്. പലരുടെയും ആദ്യത്തെ യാത്രയായിരുന്നു. കൂട്ടുകാർകൂടി ഒപ്പം കൂടിയപ്പോൾ യാത്ര മറക്കാനാവാത്ത അനുഭവമായി. ബെംഗളൂരുവിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദർശിച്ചശേഷം രാത്രി കന്യാകുമാരി എക്സ്പ്രസിലായിരുന്നു മടക്കയാത്ര. 50 വിദ്യാർഥികളും 10 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. കുട്ടികൾക്ക് പ്രായോഗികമായ അറിവുകൾ പകർന്നുനൽകുന്നതിനൊപ്പം ആത്മവിശ്വാസം വർധിപ്പിക്കാനും ഇത്തരം യാത്രകൾ സഹായിക്കുമെന്ന് പ്രഥമാധ്യാപകൻ സുനിൽകുമാർ തട്ടക്കുഴ പറഞ്ഞു. സീനിയർ അസിസ്റ്റന്റ് പ്രവിത, കോഡിനേറ്റർ ബിജലി, അധ്യാപകരായ ഗീതു ഗണേഷ്, ശ്രീലക്ഷ്മി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. Published: 14 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വപ്നമേഘങ്ങൾക്കിടയിലൂടെ ഇവരുടെ ആകാശയാത്ര — Mathrubhumi | B… | Boolokam