റാന്നി : വഞ്ചിപ്പാട്ടിനും വാദ്യമേളങ്ങൾക്കും ‘ഹരിയോഹര...’ നാമജപത്തിന്റെയും അകമ്പടിയോടെ ഇടപ്പാവൂർ ഭഗവതി സ്വർണജീവതയിൽ എഴുന്നള്ളി. ഇടപ്പാവൂർ പകൽപ്പൂരത്തിനായി തടിച്ചുകൂടിയ ആയിരക്കണക്കിന് ഭക്തർക്ക് എഴുന്നള്ളത്ത് പുണ്യദർശനമായി. അൻപൊലി എഴുന്നള്ളത്ത് ദർശിക്കാൻ ആയിരങ്ങളെത്തി. അൻപൊലി, പറ വഴിപാടുകളർപ്പിക്കാനും ഭക്തരുടെ നീണ്ടനിരയുണ്ടായിരുന്നു. To advertise here, തന്ത്രി താഴമൺമഠം കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. തുടർന്ന് പഞ്ചാരിമേളം, ചെണ്ടമേളം, പഞ്ചവാദ്യം, നാഗസ്വരം, വേലകളി, പമ്പമേളം, കരകം എന്നിവ ദേവീനടയ്ക്ക് മുൻപിൽ അവതരിപ്പിച്ചു. തുടർന്നാണ് പൂരംനാളിലെ പ്രധാന ചടങ്ങുകളിലൊന്നായ അൻപൊലി എഴുന്നള്ളത്ത് ആരംഭിച്ചത്. ഭക്തരുടെ അൻപൊലി, പറ വഴിപാട് സ്വീകരണത്തിനായി ഭദ്രാക്ഷേത്രത്തിൽനിന്ന് ദേവിയെ സ്വർണജീവതയിൽ കാവിൽ തിരുനടയിലേക്ക് എതിരേറ്റു. മേൽശാന്തി പ്രകാശ് നമ്പൂതിരി കാർമികത്വം വഹിച്ചു. ക്ഷേത്രത്തിന് ഒരുതവണ പ്രദക്ഷിണംവെച്ചശേഷം നടപ്പന്തലിലൂടെ ദുർഗാദേവിയുടെ നടയ്ക്ക് മുമ്പിലെത്തി. തുടർന്ന് നടപ്പന്തലിൽ ദുർഗാദേവിക്ക് അഭിമുഖമായി ജീവത പീഠത്തിൽവെച്ചു. മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ദീപാരാധനയ്ക്കുശേഷം അൻപൊലി സ്വീകരണം തുടങ്ങി. തന്ത്രി ഭദ്രദീപം തെളിച്ചു. ക്ഷേത്രം ഭരണസമിതിയുടേതായിരുന്നു ആദ്യ അൻപൊലി. നൂറുകണക്കിന് ഭക്തരാണ് പറ, അൻപൊലി വഴിപാടുകൾ സമർപ്പിച്ചത്. റാന്നി മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികളായ അഡ്വ. പ്രമോദ് നാരായണും അഡ്വ. പഴകുളം മധുവും തോമസ് കെ.സാമുവേലും ക്ഷേത്രത്തിലെത്തി പൂരത്തിൽ പങ്കുചേർന്നു. രാത്രി പേരൂർ ക്ഷേത്രത്തിൽനിന്ന് എതിരേല്പും നടന്നു. ബുധനാഴ്ച ഉത്സവം സമാപിക്കും. രാവിലെ 8.00 ദേവീ ഭാഗവതപാരായണം,രാത്രി 7.30 ഭജന, 9.30 നായാട്ടുവിളി, 10.00 വിളക്കിനെഴുന്നള്ളത്തും ശാസ്താംപാട്ടും. Published: 01 Apr 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്വർണജീവതയിൽ ദേവി എഴുന്നള്ളി; ഭക്തർക്ക് പുണ്യദർശനം
M
MathrubhumiSource Link
about 1 month ago