തിരുവനന്തപുരം(വിഴിഞ്ഞം): ഉച്ചക്കട ബാലരാമപുരം റൂട്ടിൽ സ്‌കൂട്ടറിലിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. വഴുതക്കാടിലെ ഗതാഗത കമ്മീഷണറേറ്റ് ഓഫീസിലെ ടൈപ്പിസ്റ്റും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല സാഫല്യത്തിൽ മധു സുകുമാരൻ(48) ആണ് മരിച്ചത്. എൻ.ജി.ഒ. അസോസിയേഷൻ നേതാവുമായിരുന്നു. To advertise here, ഞായറാഴ്ച രാത്രി 7.30- ഓടെ ഉച്ചക്കട സിസിലിപുരത്തെ അക്വാറിയത്തിന് സമീപമായിരുന്നു അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ബാലരാമപുരം ഭാഗത്ത് നിന്ന് വരുകയായിരുന്ന കാർ ഉച്ചക്കട ഭാഗത്ത് നിന്ന് പോകുകയായിരുന്ന സ്‌കൂട്ടറിൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മധു സുകുമാരന്റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി. ഇതിനിടയിൽ വിഴിഞ്ഞം പോലീസിനും വിവരം കൈമാറി. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. ഭാര്യ: സൗമ്യ (സഹകരണ വകുപ്പിലെ ഓഡിറ്റർ). ഒരു മകളുണ്ട്. Content Highlights: Fatal scooter-car collision in Uchyakkada, Vizhinjam., Deceased identified as Madhu Sukumaran, a typist at the Transport Commissionerate., Victim was a prominent NGO Association leader., Vizhinjam Police have registered a case regarding the incident., Incident occurred on Sunday night near the Uchyakkada aquarium. Published: 03 May 2026, 11:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്‌കൂട്ടറിൽ കാറിടിച്ച് അപകടം; യാത്രികനായ ഗതാഗത കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥൻ മരിച്ചു
M
MathrubhumiSource Link
about 6 hours ago
