ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23-ന് നടക്കുന്നതിനാൽ തമിഴ്‌നാട്ടിൽ ഒന്നാം ക്ലാസ് മുതൽ ഒൻപത് വരെയുള്ള വിദ്യാർഥികൾക്കുള്ള പരീക്ഷ ഏപ്രിൽ 17-ന് മുൻപുതന്നെ തീർക്കാൻ സ്‌കൂൾവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. To advertise here, ഏപ്രിൽ ആദ്യ വാരംതന്നെ പരീക്ഷ തുടങ്ങാനാണ് തീരുമാനം. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ളവർക്കും ആറ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ളവർക്കുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് തീരുമാനം. ഏപ്രിൽ 17-ഓടെ പരീക്ഷകൾ നടത്തി തീർത്ത് സ്‌കൂൾ കെട്ടിടങ്ങൾ വോട്ടെടുപ്പ് ഒരുക്കങ്ങൾ നടത്താനായി വിട്ടുകൊടുക്കും. നിലവിലുള്ള ടൈംടേബിളനുസരിച്ച് ഏപ്രിൽ ഏഴിന് തുടങ്ങി 23-ന് പരീക്ഷകൾ അവസാനിക്കും. Published: 20 Mar 2026, 12:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
