Auto Desk Last Updated: 29 March 2026, 08:08 PM IST നേരത്തേ സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് പോലീസ് ക്ലിയറന്‍സ് വേണമെന്ന് നിര്‍ദേശിച്ചിരുന്നു. പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി ഒറ്റപ്പാലം: സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. അടുത്ത അധ്യയനവർഷത്തേക്ക് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്‌കൂൾസുരക്ഷാ മാന്വലിലാണ് ഈ നിർദേശമുള്ളത്. To advertise here, ബസിലെ ജീവനക്കാർ സ്വഭാവദൂഷ്യം ഇല്ലാത്തവരാകണമെന്ന് നേരത്തേ നിബന്ധനയുണ്ടായിരുന്നെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നാണ് ഇത്തവണത്തെ ആവശ്യം. ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി പോലീസ് സ്റ്റേഷനുകളെ സമീപിക്കണമെന്ന് സ്‌കൂളധികൃതരോട് സുരക്ഷാ മാന്വലിൽ പറയുന്നു. നേരത്തേ സ്വകാര്യ ബസുകളിലെ ഡ്രൈവർമാർക്ക് മോട്ടോർവാഹനവകുപ്പ് പോലീസ് ക്ലിയറൻസ് വേണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, എല്ലായിടത്തും ഇത് ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. അതിൽ ഡ്രൈവർമാരെന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ സ്‌കൂൾ ബസുകളുടെ കാര്യത്തിൽ ജീവനക്കാർ എന്നാണ് പറഞ്ഞിട്ടുള്ളത്. അതിനാൽ ഡ്രൈവർമാർക്കു പുറമെയുള്ള ജീവനക്കാർക്കും പോലീസ് ക്ലിയറൻസ് ആവശ്യമായിവരും. മറ്റ് വാഹനങ്ങളിൽ സ്‌കൂളിലേക്കെത്തുന്നവരുടെ രക്ഷിതാക്കൾ അതിലെ ഡ്രൈവർമാർ മുൻപ് കേസിൽ ഉൾപ്പെട്ടവരല്ലെന്ന് ഉറപ്പാക്കണമെന്ന നിർദേശവും സുരക്ഷാ മാന്വലിലുണ്ട്. Content Highlights: Mandatory police clearance for all school bus staff including drivers., New directive issued under the updated School Safety Manual., Applies to all employees working on school buses, not just drivers., Parents advised to verify credentials of drivers for private school transport. Published: 29 Mar 2026, 08:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്‌കൂൾ ബസിലെ ജീവനക്കാർക്കും ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം; നിർദേശം വിദ്യാഭ്യാസവകുപ്പിന്റേത്
M
MathrubhumiSource Link
about 1 month ago