സ്‌ഫോടനത്തിൽ പ്ലസ്ടുക്കാരന് പരിക്ക്; പടക്കം പൊട്ടിയതെന്ന് പോലീസും ബന്ധുക്കളും; ദുരൂഹതയെന്ന് യുഡിഎഫ്

സ്‌ഫോടനത്തിൽ പ്ലസ്ടുക്കാരന് പരിക്ക്; പടക്കം പൊട്ടിയതെന്ന് പോലീസും ബന്ധുക്കളും; ദുരൂഹതയെന്ന് യുഡിഎഫ്

M
MathrubhumiSource Link
വടകര: വില്യാപ്പള്ളി കൊറ്റിയാംവെള്ളിയിൽ സ്‌ഫോടനത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തെച്ചൊല്ലി രാഷ്ട്രീയവിവാദം. ക്ഷേത്രപ്പറമ്പിൽനിന്ന് ശേഖരിച്ച പഴയ പടക്കങ്ങൾ കൊണ്ടുവന്ന് പൊട്ടിക്കുന്നതിനിടെയുള്ള അപകടമാണെന്ന് കുട്ടിയുടെ ബന്ധുക്കളും പോലീസും പറയുമ്പോൾ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യു.ഡി.എഫ്. രംഗത്തെത്തി. യു.ഡി.വൈ.എഫ്. ഇതിനെതിരേ വില്യാപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും നടത്തി. സംഭവത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി യു.ഡി.എഫ്. ആരോപണമുന്നയിച്ചതോടെ ഒരു കുട്ടിക്ക് പറ്റിയ അബദ്ധത്തെ രാഷ്ട്രീയവത്കരിച്ച് സമൂഹത്തിൽ സംഘർഷമുണ്ടാക്കാനാണ് യു.ഡി.എഫ്. ശ്രമമെന്ന ആരോപണമുയർത്തി എൽ.ഡി.എഫും രംഗത്തെത്തി. To advertise here, വ്യാഴാഴ്ച വൈകീട്ടാണ് വീട്ടിൽനിന്ന് പതിനേഴുകാരന് പരിക്കേറ്റത്. കൊറ്റിയാംവെള്ളി ക്ഷേത്രോത്സവസമയത്ത് പൊട്ടാത്ത ഓലപ്പടക്കങ്ങൾ പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോവുകയും ഇത് വീണ്ടുമെടുത്ത് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇടതുകൈക്ക് സാരമായ പരിക്കുണ്ട്. വില്യാപ്പള്ളി എം.ജെ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസൊന്നും രജിസ്റ്റർചെയ്തിട്ടില്ല. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തി. എന്നാൽ, സംശയിക്കത്തക്ക ഒന്നുമില്ലെന്നും പടക്കംപൊട്ടിയതാണെന്നും പോലീസ് പറഞ്ഞു. നിസ്സാരവത്കരിക്കാൻ ശ്രമം വില്യാപ്പള്ളിയിൽ നടന്ന സ്‌ഫോടനത്തെ നിസ്സാരവത്കരിക്കാൻ ശ്രമം നടക്കുന്നതായി യു.ഡി.എഫ്. കുറ്റ്യാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവം യഥാസമയം പോലീസിനെ അറിയിച്ചിട്ടില്ല. ആശുപത്രിയിൽനിന്ന് വിവരം പോലീസിനെ അറിയിക്കാതിരിക്കാനും സമ്മർദമുണ്ടായി. സി.പി.എം. നേതാവുമായി അടുത്തബന്ധമുള്ള വീടാണിതെന്നും ഇവർ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഭാഗമാണോയെന്നും സംശയമുണ്ട്. തോടന്നൂരിൽ കെ.എസ്.യു. നേതാവിന്റെ വീടിന് ബോംബെറിഞ്ഞതും പാറക്കൽ അബ്ദുള്ളയുടെ ബോർഡ് സ്‌ഫോടകവസ്തു എറിഞ്ഞ് കത്തിച്ചതുമെല്ലാം അടുത്തിടെയാണെന്നും പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും യു.ഡി.എഫ്. ആവശ്യപ്പെട്ടു. കമ്മിറ്റി ചെയർമാൻ വി.എം. ചന്ദ്രൻ, കെ.ടി. അബ്ദുറഹ്‌മാൻ, പ്രമോദ് കക്കട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, സി.വി. അജിത്ത്, രാധാകൃഷ്ണൻ കാവിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. യു.ഡി.എഫിന്റേത് രാഷ്ട്രീയ ദുരുദ്ദേശ്യം വിദ്യാർഥിയുടെ കൈയിൽനിന്നും അബദ്ധത്തിൽ പടക്കംപൊട്ടി കൈക്ക് പരിക്കുപറ്റിയതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. നടത്തുന്ന പ്രചാരണം സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് എൽ.ഡി.എഫ്. വില്യാപ്പള്ളി മേഖലാകമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. പടക്കംപൊട്ടി പരിക്കേറ്റ സംഭവത്തിന് രാഷ്ട്രീയമാനംകൊടുത്ത് കൗമാരക്കാരനായ ഈ കുട്ടിയുടെ ഭാവിതകർക്കുന്ന സമീപനമാണ് യു.ഡി.എഫ്. സ്വീകരിക്കുന്നത്. നാട്ടിൽ കലാപമഴിച്ചുവിടാനുള്ള ശ്രമമാണിത്. ഒരു വിദ്യാർഥിക്ക് വ്യക്തിപരമായി തോന്നിയ കൗതുകത്തിന്റെ ഭാഗമായി നടത്തിയ ഈ ഓലപ്പടക്കം പൊട്ടിക്കലിനെ നാട്ടിൽ ആകെ കുഴപ്പം സൃഷ്ടിക്കാനുള്ള സന്ദർഭമായി വിനിയോഗിക്കുന്ന നടപടി അവസാനിപ്പിക്കണം. പോലീസ് അന്വേഷണം നടത്തി വസ്തുതാപരമായ കാര്യങ്ങൾ കണ്ടെത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പി.സി. സുരേഷ്, പി.കെ. കൃഷ്ണദാസ്, മലയിൽ ബാലകൃഷ്ണൻ, പി.എം. ലീന, എൻ.പി. രാജീവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. Content Highlights: A 17-year-old student was injured while handling unexploded firecrackers from a local temple festival., UDF alleges a cover-up and political conspiracy, while LDF claims the incident is being politicized to incite tension., Police and Bomb Squad inspections found no evidence of criminal explosives, attributing the injury to firecrackers., Ongoing political rivalry in the region has escalated the situation ahead of elections. Published: 28 Mar 2026, 10:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്‌ഫോടനത്തിൽ പ്ലസ്ടുക്കാരന് പരിക്ക്; പടക്കം പൊട്ടിയതെന്ന് പ… | Boolokam