കോട്ടയം:എസ്.ഡി.പി.ഐ. പിന്തുണ ഒരു ഭാരമാണോ? ആരുടെയും വോട്ടിന് കയ്പില്ല. പക്ഷേ, എല്ലാം മധുരിക്കുകയുമില്ലെന്നതാണ് പാർട്ടികളുടെ പ്രതികരണം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു എസ്.ഡി.പി.ഐ. പിന്തുണ. അന്ന് അവർ ആശങ്കയിലായി. ഇത്തവണ പിന്തുണ സി.പി.എമ്മിനായപ്പോൾ അവർക്കുമുണ്ട്, ആകുലത. എങ്കിലും മൂന്നാം ഭരണമെന്ന സ്വപ്നത്തിന്റെ ക്ലൈമാക്സ് മധുരിക്കാനായി അല്പം കയ്ച്ചാലും എസ്.ഡി.പി.ഐ. വോട്ട് വിഴുങ്ങാനാണ് സി.പി.എം. ഒരുങ്ങുന്നത്. To advertise here, സൗജന്യ ഓഫറല്ല സൗജന്യ ഓഫറെന്ന് തോന്നാമെങ്കിലും എസ്.ഡി.പി.ഐ. പിന്തുണയ്ക്കുന്നത് ചില ലക്ഷ്യങ്ങളോടെയാണ്. ബി.ജെ.പി.യെ തടയലാണ് ആദ്യലക്ഷ്യം. തെക്ക് നേമമായാലും വടക്കേയറ്റത്ത് മഞ്ചേശ്വരമായാലും അക്കാര്യത്തിൽ ഒറ്റനയമാണ്. രണ്ടാമത്തെ ലക്ഷ്യം പാർട്ടി പരിപാടിപോലെ മറച്ചുവെച്ചിരിക്കുന്നു. നമുക്കുണ്ടെന്ന് നമ്മൾ പറഞ്ഞുവരുന്ന രാഷ്ട്രീയശക്തി ‘ഇതായിരുന്നോ’ എന്ന് അണികൾ ചോദിക്കരുത്. മത്സരിക്കാതെ, അഞ്ചാറുവോട്ട് മറ്റാരുടെയെങ്കിലും തലയിൽവെച്ചുകൊടുത്തിട്ട് സ്വന്തം ശക്തി മറച്ചുവെക്കാം. പാർട്ടിയുടെ നട്ടെല്ലായിരുന്ന പി.എഫ്.ഐ.യെ നിരോധിച്ചതോടെ സംഘടനാപ്രവർത്തനത്തിൽ നല്ല തളർച്ചയുണ്ട്. പഴയതുപോലെ തീവ്രവികാരമുയർത്തുന്ന പ്രസംഗവും മുദ്രാവാക്യവും പ്രവൃത്തിയുംകൊണ്ട് രംഗം കൊഴുപ്പിക്കാനും എളുപ്പമല്ല. വിദേശത്തുനിന്ന് ഉൾപ്പെടെ പണംവരാനുള്ള സാധ്യതയും കുറഞ്ഞു. പ്രതികൂലതകൾ ഏറെയുള്ളപ്പോൾ മത്സരിക്കാതിരിക്കലാണ് ബുദ്ധി. എസ്.ഡി.പി.ഐ.യുടെ വോട്ടുദാനം തങ്ങൾ ചോദിക്കാതെയാണെന്നും അത് വേണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞതാണ്. പക്ഷേ, സി.പി.എം. വെറുതെവിട്ടില്ല. ഇതിന്റെ പേരിൽ കോൺഗ്രസിനെ ആക്ഷേപിച്ചു. ഇപ്പോൾ പിന്തുണ സി.പി.എമ്മിനായി. വേണ്ടെന്നു പറയുന്നതുപോകട്ടെ, ചോദിച്ചില്ലല്ലോ എന്നുപോലും മിണ്ടുന്നില്ല. നേമത്ത് വേണമെന്ന് ശിവൻകുട്ടി പറയുകയുംചെയ്തു. എവിടെയാണ് എസ്.ഡി.പി.ഐ. പിന്തുണ സഹായകമാവുക, എവിടെയാണ് പാരയാവുക എന്ന വിലയിരുത്തൽ സങ്കീർണമാണ്. എസ്.ഡി.പി.ഐ. പിന്തുണ അവരോട് എതിർപ്പുള്ളവരുടെ വോട്ടിനെ അകറ്റുമെന്നതാണ് പ്രശ്നം. എസ്.ഡി.പി.ഐ.യുടെ വോട്ട് ആവശ്യപ്പെട്ടിട്ടില്ല -മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. പിന്തുണ ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നേമത്തടക്കം സി.പി.എം. ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പിന്തുണ നൽകുന്നതെന്ന എസ്.ഡി.പി.ഐ. ഭാരവാഹികളുടെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തീർത്തും വാസ്തവവിരുദ്ധമായ കാര്യമാണ് അവർ പറയുന്നത്. എൽ.ഡി.എഫിനുപുറത്തുള്ള ഏതെങ്കിലും പാർട്ടിയുടെ പിന്തുണതേടി ആരെയും സമീപിച്ചിട്ടില്ല. എന്നാൽ, അവർ കഴിഞ്ഞതവണ നേമത്ത് സി.പി.എമ്മിന് വോട്ടുചെയ്തെന്ന് പറയുന്നുണ്ട്. അത് അവിടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താവും. ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി എന്നാൽ എസ്.ഡി.പി. ഐ. വോട്ട് വേണ്ടെന്നുപറയുമോ എന്ന ചോദ്യത്തിന് ഇല്ലെന്നോ ഉണ്ടെന്നോ പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പകരം, ‘ഒരു വർഗീയതയുമായും ഞങ്ങൾക്ക് ബന്ധമില്ലെ’ന്നായിരുന്നു മറുപടി. ചോദ്യം: കഴിഞ്ഞ മൂന്നുനാലു ദിവസമായി എസ്.ഡി.പി. ഐ.യുടെ കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തമായി ഉത്തരംനൽകുന്നില്ല? മറുപടി: നിങ്ങൾക്കുവേണ്ട ഉത്തരം കിട്ടുന്നില്ല എന്നേയുള്ളൂ. നിങ്ങൾ ആഗ്രഹിക്കുന്നത് ഞങ്ങൾ വലിയതോതിൽ ഒറ്റപ്പെടണമെന്നാണ്. എന്തുചെയ്യാനാ, നാട്ടുകാർ ഞങ്ങളെ ഒറ്റപ്പെടുത്താൻ തയ്യാറല്ല. എൽ.ഡി.എഫിന് സ്വീകാര്യത കൂടുമ്പോൾ പുകമറ സൃഷ്ടിക്കാൻ നോക്കുന്നു. ഒരു വർഗീയതയുമായും കൂട്ടുകൂടുന്ന നിലപാട് ഞങ്ങൾക്കില്ല. ഒരു വർഗീയതയുടെയും താത്‌പര്യം സംരക്ഷിക്കില്ല. Content Highlights: Examination of SDPI's strategic support for major political fronts in 2026., Analysis of the CPM's stance on accepting SDPI votes amid political controversy., Impact of PFI ban on SDPI's organizational strength and electoral tactics., Chief Minister Pinarayi Vijayan's response regarding the acceptance of external support., Evaluation of how minority group support influences voter perception and polarization. Published: 01 Apr 2026, 07:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സൗജന്യ ഓഫറല്ല,SDPIപിന്തുണയ്ക്കുന്നത് ചില ലക്ഷ്യങ്ങളോടെ;വോട്ട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
M
MathrubhumiSource Link
about 1 month ago