പത്തനംതിട്ട : ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കാൻ ആവശ്യമായ നിയമനിർമാണം സംസ്ഥാന സർക്കാർ നടത്തണമെന്ന് ബി.എം.എസ്. സംസ്ഥാന സെക്രട്ടറി ജി. സതീഷ്‌കുമാർ ആവശ്യപ്പെട്ടു. സൗത്ത് കേരള ഹെഡ്‌ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ജി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.എം.എസ്. ജില്ലാ സെക്രട്ടറി ഹരിനാരായണൻ, ബിജുകുമാർ, കെ.ജി. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികൾ: ആർ. അനൂപ് കുമാർ (പ്രസി.), കെ.ജി സുരേന്ദ്രൻ, എം.എ. വിശ്വനാഥൻ, കൃഷ്ണൻകുട്ടി, അജി മല്ലപ്പള്ളി, രഘുനാഥൻ ചിറ്റാർ, എബ്രഹാം മാത്യു (വൈ.പ്രസി.), കെ.ജി. അനിൽകുമാർ (ജനറൽ സെക്ര.), അനിൽകുമാർ ഇരവിപേരൂർ, രഞ്ജിത് റാന്നി, സി.ടി. അജിത്കുമാർ അടൂർ, ശ്രീകുമാർ ഓമല്ലൂർ, അജിത് എം.നായർ, രഞ്ജിത് കോഴഞ്ചേരി, ഹരി പന്തളം (ജോ.സെക്ര.), രാജൻ പള്ളിക്കൽ (ട്രഷ.). Published: 01 Apr 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സൗത്ത് കേരള ഹെഡ്‌ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘം ജില്ലാ സമ്മേളനം
M
MathrubhumiSource Link
about 1 month ago