സൗത്ത് പാഴ്സ് ഇസ്രയേൽ ആക്രമിച്ചത് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ, US-ന് പങ്കില്ല; ഇനി ആക്രമണം ഉണ്ടാകില്ല

സൗത്ത് പാഴ്സ് ഇസ്രയേൽ ആക്രമിച്ചത് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ, US-ന് പങ്കില്ല; ഇനി ആക്രമണം ഉണ്ടാകില്ല

M
MathrubhumiSource Link
വാഷിങ്ടൺ: ഇറാനിലെ സൗത്ത് പാഴ്‌സ് (South Pars) വാതക പാടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യുഎസിനോ ഖത്തറിനോ പങ്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഈ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രത്തിൽ മേലിൽ ഇത്തരം ആക്രമണങ്ങൾ ഇസ്രയേൽ നടത്തില്ലെന്ന ഉറപ്പും ട്രംപ് നൽകി. അതേസമയം, ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യംവെച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തു.. To advertise here, ഇറാന്റെ ആക്രമണത്തെ തുടർന്ന് ഖത്തറിലെ ദ്രവീകൃത പ്രകൃതിവാതക (LNG) പ്ലാന്റുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ഉത്പാദനം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ഗണ്യമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ അമേരിക്ക നയതന്ത്ര ഇടപെടലുകൾ നടത്തുന്നുണ്ട്. സൗത്ത് പാഴ്‌സ് വാതകപ്പാടത്തിന് നേരെ ഉണ്ടായ ഇസ്രയേലിന്റെ ആക്രമണം പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഉണ്ടായതാണെന്നും ആ സൈനിക നീക്കത്തിൽ അമേരിക്കയ്‌ക്കോ ഖത്തറിനോ യാതൊരു പങ്കുമില്ലെന്നും ട്രംപ് ഊന്നിപ്പറഞ്ഞു. ഭീമമായ ആ വാതക സംഭരണശാലയുടെ ഒരു ചെറിയ ഭാഗം മാത്രമേ ആക്രമിക്കപ്പെട്ടിട്ടുള്ളൂ എന്നും ഈ ആക്രമണത്തെക്കുറിച്ച് യുഎസിന്‌ മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഈ പ്രത്യേക ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് ഒന്നും അറിയില്ലായിരുന്നു. ഖത്തർ ഒരു തരത്തിലും ഇതിൽ ഉൾപ്പെട്ടിട്ടില്ല. സാഹചര്യം പൂർണമായി മനസ്സിലാക്കാതെയാണ് ഇറാൻ പിന്നീട് ഖത്തറിലെ വാതക സംവിധാനങ്ങളെ ലക്ഷ്യം വെച്ചതും ആക്രമണം നടത്തിയതും. ഖത്തർ എന്ന നിരപരാധിയായ രാജ്യത്തെ ഇറാൻ വീണ്ടും ആക്രമിക്കാൻ തീരുമാനിച്ചാൽ, ഇസ്രയേലിന്റെ സഹായത്തോടെയോ അല്ലാതെയോ അമേരിക്ക സൗത്ത് പാഴ്‌സ് വാതകപ്പാടം പൂർണമായും തകർക്കും. ഇറാൻ ഇതുവരെ കാണാത്ത രീതിയിലുള്ള കരുത്തായിരിക്കും അന്ന് അമേരിക്ക കാണിക്കുക.' ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, ഇസ്രയേലിന്റെ ആക്രമണ പദ്ധതിയെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും പക്ഷേ അവർ അതിൽ പങ്കെടുത്തിരുന്നില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട ഒരാൾ അസോസിയേറ്റഡ് പ്രസ്സി നോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഖത്തറിലെ എൽഎൻജി കേന്ദ്രങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് പലയിടങ്ങളിലും വലിയ തീപ്പിടിത്തങ്ങൾ ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖത്തർ എനർജി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തർ ആഗോള ഊർജ്ജ വിപണിയിൽ നിർണായക പങ്ക് വഹിക്കുന്ന രാജ്യമാണ്. പേർഷ്യൻ കടലിടുക്കിലെ സൗത്ത് പാഴ്‌സ് വാതകപ്പാടം ഇറാനും ഖത്തറും പങ്കിടുന്ന ഒന്നാണ്. ഇസ്രയേലിന്റെ ആക്രമണത്തെ ഇറാൻ അപലപിച്ചിരുന്നു. ഈ സംഭവത്തിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനാവാത്ത രീതിയിൽ മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് ഇവിടെ ഉൽപ്പാദനം നിർത്തിവെച്ചിരിക്കുകയാണ്, സംഘർഷം അവസാനിച്ചാലും വിതരണം പുനരാരംഭിക്കാൻ കാലതാമസം നേരിടുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Content Highlights: Trump confirms Israel's strike on South Pars was impulsive. US denies prior involvement in the South Pars operation. Iran retaliated by damaging Qatar's LNG infrastructure. Trump threatens massive retaliation if Iran targets Qatar again. Published: 19 Mar 2026, 02:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗത്ത് പാഴ്സ് ഇസ്രയേൽ ആക്രമിച്ചത് പെട്ടെന്നുണ്ടായ ദേഷ്യത്തി… | Boolokam