കോഴിക്കോട് : ലോകജലദിനത്തിന് മുന്നോടിയായി കോർപ്പറേഷൻ, റിലയൻസ് ഫൗണ്ടേഷനുമായി ചേർന്ന് കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരിച്ചു. ഒരു കിലോമീറ്റർ നീളത്തിൽ കടലോരം വൃത്തിയാക്കി. To advertise here, ഒരു ടൺ മാലിന്യം ശേഖരിച്ച് പുനശ്ചംക്രമണത്തിനായി ഏജൻസിക്ക് കൈമാറി. കോർപ്പറേഷന്റെ സ്വച്ഛ് സർവേക്ഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജലാശയങ്ങൾ വൃത്തിയാക്കുന്നുണ്ട്. ക്ലീൻ സിറ്റി മാനേജർ കെ. ദിലീപ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ രജീഷ് ബാബു, എൻ.ആർ. ശശി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അബ്ദുൾ അസീസ്, സിഞ്ചിനി, റിലയൻസ് ഫൗണ്ടേഷൻ പ്രോജക്ട് മാനേജർ ക്രിസ്റ്റോ ജോസഫ് എന്നിവർ നേതൃത്വം നൽകി. നടപ്പാതയിലെ സാധനങ്ങൾ നീക്കി മിഠായിത്തെരുവിൽ കാൽനടയാത്രക്കാർക്ക് തടസ്സംസൃഷ്ടിച്ച് കച്ചവടംചെയ്യുന്ന സാധനസാമഗ്രികൾ എടുത്തുമാറ്റി. മേശയും മറ്റും നിരത്തി കച്ചവടംചെയ്യുന്നതാണ് ഒഴിവാക്കിയത്. സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ ബിജു ജയറാം, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ടി.കെ. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. Published: 17 Mar 2026, 04:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
