റിയാദ്: സൗദി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) സൗദിയിലെ വിവിധ കര, കടൽ, വ്യോമ കസ്റ്റംസ് തുറമുഖങ്ങളിൽനിന്നും കഴിഞ്ഞ ആഴ്ച വിവിധ തരത്തിലും രൂപങ്ങളിലുള്ള 748 കള്ളക്കടത്ത് വസ്തുക്കൾ പിടിച്ചെടുത്തതായി അധികൃതർ വെളിപ്പെടുത്തി. പിടിച്ചെടുത്ത വസ്തുക്കളിൽ 59 തരം മയക്കുമരുന്നുകൾ, 197 തരം മറ്റ് നിരോധിത വസ്തുക്കൾ, 1,722 പുകയില ഇനങ്ങളും ഉൽപ്പന്നങ്ങളും പണവുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ, ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെട്ട നാല് കേസുകൾ എന്നിവ ഉൾപ്പെടുന്നു. To advertise here, സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത സാറ്റ്ക സ്ഥിരീകരിച്ചു. വിവിധ ഏജൻസികളുടെ പങ്കാളിത്വത്തിലൂടെയും ഏകോപനത്തിലൂടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സമൂഹത്തെ മയക്കുമരുന്നടക്കമുള്ള വിപത്തിൽ നിന്നും സംരക്ഷിക്കാനായി സാറ്റ്ക നിരന്തരം ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി കള്ളക്കടത്തിനെതിരെ പോരാടുന്നതിന് സംഭാവന നൽകാൻ അതോറിറ്റി രാജ്യത്തെ എല്ലാ വിഭാഗം ആളുകളോടും ആഹ്വാനം ചെയ്തു. 1910 എന്ന ടോൾഫ്രീ നമ്പറിലോ, ഇമെയിൽ വഴിയോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാവുന്നതാണ്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് നൽകുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി അതോറിറ്റി സൂക്ഷിക്കും. നൽകുന്ന വിവരങ്ങൾ കൃത്യമാണെങ്കിൽ വിവരം നൽകുന്നയാൾക്ക് സാമ്പത്തിക പ്രതിഫലം നൽകുകയും ചെയ്യും. Published: 05 Apr 2026, 10:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സൗദി കസ്റ്റംസ് വിഭാഗം വിവിധ തുറമുഖങ്ങളിൽ പിടിച്ചെടുത്തത് 59 ഇനം മയക്കുമരുന്നുകൾ
M
MathrubhumiSource Link
about 1 month ago