സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വസതിക്ക് സമീപം ആക്രമണമോ? | Fact Check

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വസതിക്ക് സമീപം ആക്രമണമോ? | Fact Check

M
MathrubhumiSource Link
അടുത്ത അഞ്ചുദിവസത്തേക്ക് ഇറാന്റെ ഊർജനിലയങ്ങൾക്ക് നേരെ ആക്രമണമുണ്ടാകില്ലെന്ന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം (മാർച്ച് 24-ന്) പശ്ചിമേഷ്യയിൽ വലിയ സമാധാന പ്രതീക്ഷകൾ നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം തകിടം മറിച്ചുകൊണ്ട് മേഖലയിൽ കനത്ത ആക്രമണങ്ങൾ തുടരുകയാണ്. യുഎഇ-ബഹ്‌റൈൻ സംയുക്തസേനയ്ക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ റിയാദിലെ കൊട്ടാരത്തിന് നേരെ ആക്രമണം നടന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. പൊട്ടിത്തെറിയുടെ ശബ്ദങ്ങളും സുരക്ഷാസേന വാഹനങ്ങൾ ഇരച്ചെത്തുന്നതുമാണ് ദൃശ്യങ്ങളിൽ. ഈ ദൃശ്യങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുൻപ്പുള്ളതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി. To advertise here, അന്വേഷണം പശ്ചിമേഷ്യൻ സംഘർഷത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വസതിക്ക് സമീപം ആക്രമണം നടന്നിരുന്നെങ്കിൽ അത് വലിയ വാർത്തയായേനേ. എന്നാൽ, അത്തരം റിപ്പോർട്ടുകളൊന്നുമില്ല. പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇതേ ദൃശ്യങ്ങൾ അടങ്ങിയ ഒരു വാർത്ത കണ്ടെത്തി. അന്താരാഷ്ട്ര വാർത്താ മാധ്യമമായ സിഎൻഎൻ 2018 ഏപ്രിൽ 22-ന് പങ്കുവച്ച റിപ്പോർട്ടാണിത്. “സൗദി അറേബ്യയിലെ രാജകൊട്ടാര പരിസരത്തു വെടിയൊച്ച”എന്നാണ് വാർത്തയുടെ തലക്കെട്ട്. തലസ്ഥാന നഗരിയായ റിയാദിൽ, കൊട്ടാരത്തിന് മുകളിലൂടെ അനുമതിയില്ലാതെ പറന്ന ഡ്രോണിനെ വെടിവെച്ചതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു എന്നാണ് വാർത്തയിൽ പറയുന്നത്. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയും ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. ഇതിൽനിന്നു പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് നിലവിലെ പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധമില്ലെന്നു വ്യക്തമായി. വാർത്തയിൽ നിന്നുള്ള സ്ക്രിൻഷോട്ട് This is the sound of gunfire in the area of the Royal Palaces in Saudi Arabia - CNN English അൽ ജസീറയുടെ വാർത്തയിൽ നിന്നുള്ള സ്ക്രിൻഷോട്ട് Saudi forces shoot down ‘toy drone’ near royal palace | News | Al Jazeera വാസ്തവം 2018-ൽ, റിയാദിൽ രാജകൊട്ടാരത്തിന് സമീപം അനധികൃതമായി പറന്ന ഡ്രോൺ സുരക്ഷാസേന വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങളാണ് ഇപ്പോഴത്തേത് എന്നതരത്തിൽ തെറ്റായി പ്രചരിക്കുന്നത്. Content Highlights: Verified that the viral video is unrelated to current geopolitical tensions.Confirmed the footage dates back to April 2018. The 2018 event involved security forces shooting down an unauthorized drone. No credible reports exist regarding a recent attack on the Saudi Crown Prince. Published: 25 Mar 2026, 05:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വസതിക്ക് സമീപം ആക്രമ… | Boolokam