റിയാദ് : സൗദി അറേബ്യയിലെ റോസാപ്പൂ ഉത്പാദന മേഖല ശക്തമായ വളർച്ച കൈവരിക്കുന്നുണ്ടെന്നും വാർഷിക ഉത്പാദനം 15 ശതമാനം വർധിച്ചതായും സുസ്ഥിര കാർഷിക ഗ്രാമവികസന അതോറിറ്റി അധികൃതരുടെ വിലയിരുത്തൽ. To advertise here, തായിഫ് ഗവർണറേറ്റിലെ ചെറുകിട കർഷകർക്ക് ഈ മേഖല ഗണ്യമായ സാമ്പത്തിക വരുമാനം നൽകുന്നുണ്ട്. തായിഫ് ഗവർണറേറ്റിൽ ഏകദേശം 1,300 കൃഷിയിടങ്ങളിലായി 700 ഹെക്ടർ റോസ് ഫാമുകൾ പ്രതിവർഷം 500 ദശലക്ഷം റോസാപ്പൂക്കൾ ഉത്പാദിപ്പിക്കുന്നുണ്ട്. 52 ദശലക്ഷം സൗദി റിയാൽ വിലമതിക്കുന്ന 36 പെർഫ്യൂം ഫാക്ടറികളാണ് ഈ റോസ് ഉത്പാദനത്തെ പിന്തുണയ്ക്കുന്നത്. സാങ്കേതിക മാർഗനിർദേശം, പ്രോജക്ട് സഹായധനം, മാർക്കറ്റിങ് സഹായം, തായിഫിൽ റോസ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ഥാപിക്കൽ എന്നിവയിലൂടെ സൗദി റീഫ് ഈ മേഖലയെ പിന്തുണയ്ക്കുന്നു. മേഖലാ വികസന സംരംഭങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുമായി (എഫ്.എ.ഒ.) സഹകരിക്കുകയും ചെയ്യുന്നുണ്ട്. Published: 31 Mar 2026, 01:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സൗദിയിൽ റോസ് ഉത്പാദനം 15 ശതമാനം വർധിച്ചു
M
MathrubhumiSource Link
about 1 month ago