ജിദ്ദ: ബുധനാഴ്ച ഇറാന്റെ ഭാഗത്തുനിന്നും സൗദിയിലേക്ക് തൊടുത്തുവിട്ട എട്ട് ഡ്രോണുകൾ സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ തടുത്തു നശിപ്പിച്ചു; അൽ-ഖർജിൽ മിസൈൽ തടഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കാണ് ബുധനാഴ്ച കിഴക്കൻ പ്രവിശ്യയിലെ 8 ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചതായി അറിയിച്ചത്. To advertise here, അൽ-ഖർജ് ഗവർണറേറ്റിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായും അവശിഷ്ടങ്ങൾ പ്രിൻസ് സുൽത്താൻ എയർ ബേസിന്റെ പരിസരത്ത് വീണതായും അൽ-മാലികി ചൂണ്ടിക്കാട്ടി. ആക്രമണ ഭീഷണിയെകുറിച്ചു മുന്നറിയിപ്പുനൽകാൻ അൽ-ഖർജ് ഗവർണറേറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം ഇൻ എമർജൻസി സിറ്റ്വേഷൻ മുൻകൂർ മുന്നറിയിപ്പ് നൽകി. പ്രതിരോധ മന്ത്രാലയത്തിൽനിന്നുള്ള കണക്കുകൾ പ്രകാരം, വ്യോമ പ്രതിരോധ സേന ഇതിനകം ഏകദേശം 400 ഡ്രോണുകൾ, 30 ബാലിസ്റ്റിക് മിസൈലുകൾ, 7 ക്രൂയിസ് മിസൈലുകൾ എന്നിവ തടഞ്ഞുനിർത്തി നശിപ്പിച്ചു, അവയിൽ ഭൂരിഭാഗവും കിഴക്കൻ പ്രവിശ്യയെയും റിയാദിനെയും ലക്ഷ്യമിട്ടതായിരുന്നു. Published: 18 Mar 2026, 09:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ എട്ട് ഡ്രോണുകൾ തടുത്തു നശിപ്പിച്ചു;അൽ-ഖർജിൽ മിസൈൽ തടഞ്ഞു
M
MathrubhumiSource Link
about 2 months ago