മക്ക: സൗദിയിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ വിവിധ സ്ഥലങ്ങളിൽ മഴ പെയ്തു. വിശുദ്ധ മക്കയുടെ പലഭാഗത്തും കനത്ത മഴ ലഭിച്ചു. സൗദിയുടെ മിക്കഭാഗത്തും വ്യാപാകമായി മഴ ലഭിച്ചതായാണ് റിപ്പോർട്ട്. To advertise here, അനുഗ്രഹത്തിന്റെയും സമൃദ്ധിയുടെയും വികാരം ഉണർത്തി വിശുദ്ധ ഹറം ഭാഗത്തും മഴ ലഭിച്ചു. പ്രവാചക പള്ളിക്കരികെഅടക്കം മദീന മേഖലയിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്തു. പകലും രാത്രിയിലും അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലാണ്. തബൂക്കിന്റെ തെക്ക് ഭാഗത്തുള്ള അൽ-ബദിഅ ഉൾപ്പെടെ പല പ്രദേശങ്ങളിലും നേരിയതും മിതവുമായ മഴ പെയ്തു. ആലിപ്പഴ വർഷവും മഞ്ഞുവീഴ്ചയും ഉണ്ടായി. ഷാക്രിയിൽ ആലിപ്പഴത്തോടുകൂടിയ മിതമായ മഴയും അൽ-ലാസിൽ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. റാഹിബ്, അൽ-സുൽഫ, നാമി എന്നിവിടങ്ങളിലും മിതമായ മഴ പെയ്തു. ജിദ്ദയുടെ വിവിധഭാഗങ്ങളിൽ രാവിലെ മുതൽ മഴ പെയ്തു. കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ മക്ക, ജിദ്ദ, റാബിഗ്, തായിഫ് പരിസര പ്രദേശങ്ങളെയും മഴ ബാധിക്കാൻ സാധ്യതയുണ്ട്. അടുത്ത ശനിയാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. തബൂക്ക്, അൽ-ജൗഫ്, ഹായിൽ, വടക്കൻ അതിർത്തികൾ, മദീന, അൽ-ബഹ, അസീർ, ജിസാൻ, നജ്‌റാൻ എന്നിവയുടെ ചില ഭാഗങ്ങൾ മഴ മുന്നറിയിപ്പ് നൽകിയ സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. കിഴക്കൻ പ്രവിശ്യ, റിയാദ്, വടക്കൻ അതിർത്തികൾ, ഖസീം, ഹായിൽ, അസീർ, അൽ-ബഹ, മക്ക, മദീന എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും മാർഗനിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഔദ്യോഗിക അപ്‌ഡേറ്റുകൾ നിരീക്ഷിക്കുകയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. Content Highlights: Widespread rainfall reported across Makkah, Madinah, and Tabuk regions., Hail and light snowfall observed in parts of the Tabuk region., Civil Defense issued red alerts for multiple provinces including Riyadh and Makkah., Unstable weather conditions are expected to continue until Saturday., Public advised to follow official safety guidelines and avoid flood-prone areas. Published: 26 Mar 2026, 10:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സൗദിൽ കനത്ത മഴ തുടരുന്നു; വിശുദ്ധ നഗരങ്ങൾ ഉൾപ്പെടെ പലയിടത്തും വ്യാഴാഴ്ച മഴപെയ്തു
M
MathrubhumiSource Link
about 1 month ago