സൗഹൃദത്തിന് എന്ത് രാഷ്ട്രീയം; ഹോട്ടലിൽ രാത്രി കൊച്ചുവർത്തമാനവുമായി റോഷിയും റോയിയും

സൗഹൃദത്തിന് എന്ത് രാഷ്ട്രീയം; ഹോട്ടലിൽ രാത്രി കൊച്ചുവർത്തമാനവുമായി റോഷിയും റോയിയും

M
MathrubhumiSource Link
ചെറുതോണി (ഇടുക്കി): നിർണായക തിരഞ്ഞെടുപ്പിന്റെ വീറും വാശിയും പരക്കേയുണ്ടെങ്കിലും, സൗഹൃദത്തിന് അതൊന്നും തടസ്സമല്ലെന്നാണ് ഇടുക്കി മണ്ഡലത്തിലെ എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർഥികളുടെ പക്ഷം. To advertise here, പ്രചാരണശേഷം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ഒരേസമയം കയറിയ, മന്ത്രിയും എൽ.ഡി.എഫ്. സ്ഥാനാർഥിയുമായ റോഷി അഗസ്റ്റിനും യു.ഡി.എഫ്. സ്ഥാനാർഥി റോയ് കെ. പൗലോസുമാണ് അല്പസമയം കൊച്ചുവർത്തമാനങ്ങളുമായി സൗഹൃദം പങ്കുവെച്ചത്. ഇടുക്കിയിലെ പ്രചാരണത്തിനുശേഷം ശനിയാഴ്ച രാത്രി പത്തരയ്ക്ക് ചെറുതോണിയിലെ അമ്പാടി ഹോട്ടലിലെത്തിയതായിരുന്നു റോയ് കെ. പൗലോസ്. കഞ്ഞിക്കുഴിയിലെ ഒരുദിവസം നീണ്ട പ്രചാരണത്തിനൊടുവിൽ ഇതേഹോട്ടലിൽ പ്രവർത്തകർക്കൊപ്പം ഇതേസമയം ഭക്ഷണം കഴിക്കുകയായിരുന്നു റോഷി. ഇപ്പോൾ എതിരാളിയെങ്കിലും, പഴയ സഹപ്രവർത്തകനെ കണ്ടയുടൻ റോഷി അടുത്തുപോയി കസേരയിട്ടിരുന്നു. രാഷ്ട്രീയവും അല്പം വിശേഷംപറച്ചിലുമൊക്കെ നടത്തിയാണ് ഇരുവരും പിരിഞ്ഞത്. റോഷി അഗസ്റ്റിൻ യു.ഡി.എഫിലായിരുന്നകാലംമുതൽ ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഡി.സി.സി. പ്രസിഡന്റായിരിക്കേ റോയ് കെ. പൗലോസ് റോഷിയുടെ പ്രചാരണത്തിന്റെ നേതൃത്വവും വഹിച്ചിട്ടുണ്ട്. റോഷി ഏറെക്കാലമായി ജയിച്ചുവരുന്ന ഇടുക്കി മണ്ഡലത്തിൽ വർഷങ്ങൾക്കുശേഷമാണ് കോൺഗ്രസ് മത്സരിക്കുന്നത്. Content Highlights: LDF candidate Roshy Augustine and UDF candidate Roy K. Poulose met at a hotel in Cheruthoni., The candidates engaged in friendly conversation despite being political rivals., The two share a long-standing personal relationship from their time as political colleagues., Highlighting the spirit of healthy political competition in the Idukki constituency. Published: 23 Mar 2026, 07:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗഹൃദത്തിന് എന്ത് രാഷ്ട്രീയം; ഹോട്ടലിൽ രാത്രി കൊച്ചുവർത്തമാ… | Boolokam