സർക്കാരിന് പ്രധാനം മണൽ; ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ, വീഴ്ചവരുത്തിയത് ജലവിഭവ വകുപ്പ്

സർക്കാരിന് പ്രധാനം മണൽ; ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ, വീഴ്ചവരുത്തിയത് ജലവിഭവ വകുപ്പ്

M
MathrubhumiSource Link
ഇടുക്കി: 2018-ലെ പ്രളയത്തിന് കാരണം സർക്കാരിന്റെ അഴിമതിയും ക്രമക്കേടുമാണെന്ന ആരോപണം ആവർത്തിച്ച് മൂവാറ്റുപുഴയിലെ സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ മാത്യു കുഴൽനാടൻ. ഇന്നലെ, കോടികളുടെ അഴിമതിയുടെ പരിണതഫലമാണ് 2018-ലെ പ്രളയമെന്ന ആരോപണം ഉന്നയിക്കുകയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്നപേരിൽ ശബ്ദരേഖ പുറത്തുവിടുകയും ചെയ്തതിന് തുടർച്ചയായാണ് ഇന്ന് മാത്യു കുഴൽനാടൻ വീണ്ടും പ്രതികരണം നടത്തിയത്. To advertise here, തോട്ടപ്പള്ളി സ്പിൽവേ തുറക്കാത്തത് താഴെയുള്ള മണൽത്തിട്ട മുഴുവൻ ഒലിച്ചുപോകും എന്നതിനാലാണെന്നും 2018-ലും 2019-ലും ഇവരുടെ പ്രധാന ഉത്കണ്ഠ ഈ മണ്ണാണെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. അല്ലെങ്കിൽ എന്തിനാണ് ജലസേചന വകുപ്പ് ഈ മണ്ണെടുക്കുന്ന കാര്യത്തിൽ വെപ്രാളപ്പെടണം. മണ്ണ് അവരുടെ കൺസേൺ അല്ലല്ലോ. വെള്ളം ഒഴുക്കിയാൽ പോരേ എന്നും അദ്ദേഹം ചോദിച്ചു. നാളുകളായി നാട്ടിൽ നടക്കുന്ന കൊള്ളയാണിതെന്നും അതിന്റെ പേരിൽ കേരളം അനുഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 മേയ് 31-ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ വിശദാംശങ്ങളും അദ്ദേഹം പുറത്തുവിട്ടു. മഴയ്ക്ക് മുമ്പ് തോട്ടപ്പിള്ളി സ്പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കംചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും പ്രളയം തടയുന്നതിനേക്കാൾ സർക്കാരിന് പ്രധാനം കരിമണലായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. 2019-ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണൽ മാറ്റാനാണെന്ന ഗുരുതര ആരോപണവും മാത്യു കുഴൽനാടൻ ഉന്നയിച്ചു. Content Highlights: Allegations of government negligence regarding flood prevention, Prioritization of black sand mining over public safety, Critique of the Water Resources Department's management, Evidence presented from 2019 meeting minutes regarding sand removal Published: 08 Apr 2026, 11:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സർക്കാരിന് പ്രധാനം മണൽ; ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ,… | Boolokam