സർക്കാരിന്റെ കൈവശമുള്ള ഓഹരികൾക്ക് പുതിയ നിക്ഷേപകരെത്തേടി വൊഡാഫോൺ ഐഡിയ

സർക്കാരിന്റെ കൈവശമുള്ള ഓഹരികൾക്ക് പുതിയ നിക്ഷേപകരെത്തേടി വൊഡാഫോൺ ഐഡിയ

M
MathrubhumiSource Link
മുംബൈ: സർക്കാരിന്റെ കൈവശമുള്ള ഓഹരികൾ വാങ്ങാൻ പുതിയ നിക്ഷേപകരെ കണ്ടെത്താൻ വൊഡാഫോൺ ഐഡിയ. ഇതിന് നിക്ഷേപകരെ കണ്ടെത്താനും ആഭ്യന്തര, അന്താരാഷ്ട്ര നിക്ഷേപകരെ പരിഗണിക്കാമെന്നും സർക്കാർ നിർദേശിച്ചതിനെത്തുടർന്നാണ് നീക്കം. To advertise here, രണ്ട് ആഭ്യന്തരകമ്പനികൾ നേരത്തേ നിക്ഷേപത്തിനു താത്പര്യമറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. കമ്പനിയുടെ ഉയർന്ന ബാധ്യതയാണ് തടസ്സമായി നിൽക്കുന്നത്. ഒരു വിദേശഫണ്ട് കമ്പനി ഇന്ത്യൻ പങ്കാളിയുമായി ചേർന്ന് നിക്ഷേപത്തിനു താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ 87,695 കോടി രൂപയുടെ എ.ജി.ആർ. കുടിശ്ശികയ്ക്ക് അടുത്ത അഞ്ചുവർഷത്തേക്ക് സർക്കാർ മരവിപ്പിച്ചിരുന്നു. നിലവിൽ വൊഡാഫോൺ ഐഡിയയുടെ 49 ശതമാനം ഓഹരികൾ സർക്കാരിന്റെ കൈവശമാണ്. എ.ജി.ആർ. കുടിശ്ശികയുടെ പലിശയിനത്തിലുള്ള കുടിശ്ശിക സർക്കാർ ഓഹരിയാക്കി മാറ്റിയതിനെത്തുടർന്നാണിത്. ഈ ഓഹരികൾ പൂർണമായി വാങ്ങാൻ നിക്ഷേപകരെത്തിയാൽ വൊഡാഫോൺ ഐഡിയയുടെ പൂർണ നിയന്ത്രണം അവർക്കു ലഭിക്കും. നിലവിൽ സർക്കാരിന്റെ കൈവശമുള്ള ഓഹരികൾ പൊതുവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രമോട്ടർ ഗ്രൂപ്പുകളായ ബിർള ഗ്രൂപ്പിനും ബ്രിട്ടനിൽനിന്നുള്ള വൊഡാഫോൺ ഗ്രൂപ്പിനും ചേർന്ന് 25.57 ശതമാനം ഓഹരികൾ മാത്രമാണുള്ളത്. ടെലികോംരംഗത്ത് രണ്ടു കമ്പനികളുടെ കുത്തകയാകാതിരിക്കാൻ വൊഡാഫോൺ ഐഡിയയെ നിലനിർത്തികൊണ്ടുപോകേണ്ടത് സർക്കാരിന്റെകൂടി ആവശ്യമാണ്. Content Highlights: The Indian government is actively searching for domestic or international investors to purchase its 49% stake in Vodafone Idea (Vi) to ensure the company's survival and prevent a duopoly in the telecom market. Published: 22 Mar 2026, 09:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സർക്കാരിന്റെ കൈവശമുള്ള ഓഹരികൾക്ക് പുതിയ നിക്ഷേപകരെത്തേടി വൊ… | Boolokam