സർക്കാരിന്റെ പ്രവാസി ക്ഷേമപ്രവർത്തനങ്ങളുടെ വീഡിയോ പ്രകാശനം ചെയ്തു

സർക്കാരിന്റെ പ്രവാസി ക്ഷേമപ്രവർത്തനങ്ങളുടെ വീഡിയോ പ്രകാശനം ചെയ്തു

M
MathrubhumiSource Link
മനാമ: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സർക്കാർ, പ്രവാസികൾക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിഡിയോ സമാഹാരം ബഹ്റൈൻ നവകേരള പുറത്തിറക്കി. വീഡിയോയുടെ പ്രദർശന ഉദ്ഘാടനം കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു നിർവ്വഹിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും കരുതലിനും മുൻതൂക്കം നൽകിയ ഒരു സർക്കാരാണിതെന്നും ഇതിനു ഒരു തുടർച്ച ഉണ്ടാകേണ്ടത് ആവശ്യമാണെന്നും പ്രദർശന ഉത്ഘാടനം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. To advertise here, ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിച്ചു വീണ്ടും അധികാരത്തിലെത്തിക്കാൻ പ്രവാസികൾക്കു ആവേശം നൽകാൻ കഴിയട്ടെ എന്നു ആശംസ പ്രസംഗത്തിൽ നവകേരള സെക്രട്ടറി എ. കെ സുഹൈൽ പറഞ്ഞു. ചടങ്ങിൽ കോർഡിനേഷൻ അസി. സെക്രട്ടറി സുനിൽ ദാസ്, ട്രഷറർ ഷാജഹാൻ കരുവന്നൂർ എന്നിവർ സന്നിഹിതരായിരുന്നു. രാജ്യസഭാ എം.പിയും പ്രവാസി ഫെഡറേഷൻ വർക്കിങ്ങ് പ്രസിഡന്റുമായ പി.പി. സുനീർ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചുകൊണ്ടു ബഹ്റൈൻ നവകേരളയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കാളിയായി.  Published: 07 Apr 2026, 01:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സർക്കാരിന്റെ പ്രവാസി ക്ഷേമപ്രവർത്തനങ്ങളുടെ വീഡിയോ പ്രകാശനം… | Boolokam