നെടുങ്കണ്ടം : കർഷകരുടെ ശത്രുപക്ഷത്തായിരുന്നു പിണറായി സർക്കാർ എന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഉടുമ്പൻചോലയിലെ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. സേനാപതി വേണുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം രാജകുമാരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആഞ്ഞുവീശുന്ന യു.ഡി.എഫ്. തരംഗത്തിൽ ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാകുന്ന ജില്ലകളിൽ ഒന്നാകും ഇടുക്കി. മോദി കേരളത്തിൽ വരുന്നത് എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. മോദി എന്നുകേട്ടാൽ പിണറായിയുടെ മുട്ടുവിറയ്ക്കും. ഇ.ഡി.യെ പേടിയുള്ളവർക്ക് മോദിയെ പേടി ഉണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ എം.ജെ. കുര്യൻ അധ്യക്ഷനായി. സ്ഥാനാർഥി അഡ്വ. സേനാപതി വേണു, ഡീൻ കുര്യാക്കോസ് എം.പി., ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, ഡോ. ജിന്റോ ജോൺ, ബെന്നി തുണ്ടത്തിൽ, ഇബ്രാഹിംകുട്ടി കല്ലാർ, ആർ. ബാലൻപിള്ള, കെ.എസ്. അരുൺ, എം.പി. ജോസ്, ജോസ് പൊട്ടംപ്ലാക്കൽ, ജമാൽ ഇടശ്ശേരിക്കുടി, കെ.എസ്. ശിവൻ എന്നിവർ സംസാരിച്ചു. To advertise here, Published: 30 Mar 2026, 12:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സർക്കാർ കർഷകരുടെ ശത്രുപക്ഷത്ത് -കെ.സി. വേണുഗോപാൽ
M
MathrubhumiSource Link
about 1 month ago