മഞ്ചേരി : ജനദ്രോഹനയങ്ങൾ മറച്ചുവെക്കാൻ സർക്കാർ വൻതോതിൽ പി.ആർ. പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് മലപ്പുറം മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി. പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്ത് യു.ഡി.എഫ്. നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു കാര്യവും ഈ സർക്കാർ ചെയ്തിട്ടില്ല. ഭരണപരാജയങ്ങൾ മൂടിവെക്കാൻ കോടികൾ ചെലവാക്കി പരസ്യം നൽകുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ വിധിയെഴുത്തായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു. പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്തു. മുസ്‍ലിം ലീഗ് മണ്ഡലം ജനറൽസെക്രട്ടറി പി.എ. സലാം, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞാപ്പു ഹാജി, യു.ഡി.എഫ്. ചെയർമാൻ ഷൗക്കത്ത് അലി, കൺവീനർ പി.ടി. അബ്ബാസ്, പൂക്കോടൻ അബൂബക്കർ, അജ്മൽ ആനത്താൻ, എ.എം. അബൂബക്കർ, എ.എം. സനാഉല്ല, പി.സി. അബ്ദുറഹ്‌മാൻ, എൻ.കെ. ഫൗസിയ തുടങ്ങിയവർ സംസാരിച്ചു. Published: 23 Mar 2026, 12:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സർക്കാർ പി.ആർ. അഭ്യാസം നടത്തുന്നു -പി.കെ. കുഞ്ഞാലിക്കുട്ടി
M
MathrubhumiSource Link
about 2 months ago