അഹമ്മദാബാദ് : അഹമ്മദാബാദ് കേരള സമാജം മലയാളം മിഷൻ ഏഷ്യാ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ഭാഷാ ശില്പശാല വേറിട്ട സർഗാനുഭവമായി. അഞ്ചുമണിക്കൂർ നീണ്ട ശില്പശാലയ്ക്ക് എഴുത്തുകാരൻ കണക്കൂർ ആർ. സുരേഷ് കുമാർ നേതൃത്വംനൽകി. To advertise here, സ്വാഗതഗാനത്തോടെയായിരുന്നു തുടക്കം. എ.കെ.എസ്. പ്രസിഡന്റ് ജേക്കബ് മാത്യൂസ് ആമുഖപ്രഭാഷണം നടത്തി. മലയാളം മിഷൻ അഹമ്മദാബാദ് ചീഫ് കോഡിനേറ്റർ മനോജ് പേരാമ്പ്ര കണക്കൂർ സുരേഷ്കുമാറിനെ സദസ്സിന് പരിചയപ്പെടുത്തി. ഫെഗ്‌മ പ്രസിഡന്റ് ഡോ. കെ.എം. രാമചന്ദ്രൻ, മലയാളം മിഷൻ ഗുജറാത്ത് മേഖലാ സെക്രട്ടറി സി.വി. നാരായണൻ, മേഖലാ വിദഗ്ദ്ധസമിതി അംഗം ജയരാമൻ കടമ്പാട്ട് എന്നിവർ പ്രസംഗിച്ചു. എ.കെ.എസ്. വൈസ് പ്രസിഡന്റ് രവി അങ്ങാടിപ്പുറം കണക്കൂറിന്റെ നോവലായ ബൗദിയെ അവലോകനംചെയ്തു. വൈസ് പ്രസിഡൻറ് അലക്സ് ലൂക്കോസ് സ്വാഗതവും ഖജാൻജി ഹരികൃഷ്ണപിള്ള നന്ദിയും പറഞ്ഞു. വിശ്വസാഹിത്യത്തെയും മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയെയും വിശദീകരിച്ചാണ് ശില്പശാല ആരംഭിച്ചത്. കഥ എങ്ങനെ വായിക്കണം എന്ന സെഷനിൽ പ്രതിനിധികളെ സംഘങ്ങളായി തിരിച്ച് ഓരോ ചെറുകഥവീതം വിലയിരുത്താൻ നൽകി. കവിത, യാത്രാവിവരണം, ലേഖനം എന്നിവയെ സ്പർശിച്ചായിരുന്നു തുടർന്നുള്ള അവതരണം. അംഗങ്ങളുടെ രചനാശേഷി പരീക്ഷണവും നടത്തി. പലരും ആദ്യമായാണ് സാഹിത്യരചന നിർവഹിക്കുന്നതെങ്കിലും എഴുതാനുള്ള കഴിവും ആത്മവിശ്വാസവും തെളിഞ്ഞു കണ്ടുവെന്ന് കണക്കൂർ പ്രതികരിച്ചു. അൻപതോളം മലയാളം മിഷൻ അധ്യാപകർ പങ്കെടുത്തു. Published: 03 May 2026, 11:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

