സർചാർജ് പരിഷ്‌കരിച്ചു; എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയരും,അധികമായി നൽകേണ്ട തുക അറിയാം

സർചാർജ് പരിഷ്‌കരിച്ചു; എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയരും,അധികമായി നൽകേണ്ട തുക അറിയാം

M
MathrubhumiSource Link
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിമാന To advertise here, ഇന്ധന വിലയിലുണ്ടായ വർദ്ധനവിനെത്തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ്ജ് പരിഷ്‌കരിച്ചു. മാറ്റങ്ങൾ മിക്ക റൂട്ടുകളിലും ബുധനാഴ്ച (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നീ റൂട്ടുകളിൽ പരിഷ്‌കരിച്ച സർചാർജ്ജ് ഏപ്രിൽ 10 മുതലാകും പ്രാബല്യത്തിലാകുക. പുതുതായി ബുക്ക് ചെയ്യുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക. ഇന്ധന വിലയെ ആശ്രയിച്ചാണ് സർചാർജിൽ മാറ്റംവരുത്തുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഭ്യന്തര യാത്രയ്ക്ക്  പുതുക്കിയ സർചാർജ്  നൽകേണ്ടത് 500 കിലോമീറ്റർ വരെയുള്ള യാത്ര- 299 രൂപ 501 മുതൽ ആയിരം കിലോമീറ്റർ വരെ- 399 രൂപ 1001 മുതൽ 1500 കിലോമീറ്റർ വരെ- 549 രൂപ 1501 മുതൽ 2000 കിലോമീറ്റർ വരെ- 749 രൂപ 2000 കിലോമീറ്ററിന് മുകളിൽ- 899 രൂപ അന്താരാഷ്ട്ര യാത്രയ്ക്കുള്ള അധിക സർചാർജ് മേഖല പുതുക്കിയ ഇന്ധന സർചാർജ് (USD) Effective From (IST) സാർക്  (ബംഗ്ലാദേശ് ഒഴികെ) $24 09:01 Hrs, April 8, 2026 പശ്ചിമേഷ്യ / മിഡിൽ ഈസ്റ്റ് $50 09:01 Hrs, April 8, 2026 ചൈനയും തെക്കുകിഴക്കൻ ഏഷ്യയും (സിംഗപ്പൂർ ഒഴികെ) $100 09:01 Hrs, April 8, 2026 സിംഗപ്പൂർ $60 09:01 Hrs, April 8, 2026 ആഫ്രിക്ക $130 09:01 Hrs, April 8, 2026 യൂറോപ്പ് (യുകെ ഉൾപ്പെടെ) $205 00:01 Hrs, April 10, 2026 വടക്കേ അമേരിക്ക $280 00:01 Hrs, April 10, 2026 ഓസ്ട്രേലിയ $280 00:01 Hrs, April 10, 2026 Content Highlights: Fuel surcharge increased across domestic and international routes., Changes effective from April 8, 2026, for most route Published: 07 Apr 2026, 02:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സർചാർജ് പരിഷ്‌കരിച്ചു; എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയരും,അ… | Boolokam