സൽമാന്റെ പുതിയ ചിത്രത്തിന് പേര് 'മാതൃഭൂമി'; ബാറ്റിൽ ഓഫ് ഗാൽവൻ എന്ന പേര് മാറ്റി

സൽമാന്റെ പുതിയ ചിത്രത്തിന് പേര് 'മാതൃഭൂമി'; ബാറ്റിൽ ഓഫ് ഗാൽവൻ എന്ന പേര് മാറ്റി

M
MathrubhumiSource Link
ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തെ ആസ്പദമാക്കി ഒരുക്കിയ സൽമാൻ ഖാന്റെ ചിത്രത്തിന് പുതിയ പേര് നൽകി. നേരത്തെ ബാറ്റിൽ ഓഫ് ഗാൽവൻ എന്ന് പേര് നൽകിയ ചിത്രത്തിന് ഇനി മുതൽ മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ് (Maathrubhumi: May War Rest In Peace) എന്നായിരിക്കും പേര്. പുതിയ പേര് ഉൾപ്പെടുത്തിയ പോസ്റ്റർ ചിത്രം സൽമാൻ ഖാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ടു. To advertise here, അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രം 2020-ൽ ഗാൽവൻ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സൈനിക ഏറ്റുമുട്ടലുകളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഈ സംഘർഷം ഇന്തോ-ചൈന അതിർത്തിയിലുടനീളം അസ്വസ്ഥതയ്ക്കിടയാക്കി. എങ്കിലും ഒരു വലിയ യുദ്ധത്തിൽ കലാശിക്കാതെ സംഘർഷം അവസാനിച്ചു. നേരത്തെ ഗാൽവൻ സംഘർഷത്തെ നേരിട്ട് പ്രതിനിധാനം ചെയ്യുന്ന പേര് തന്നെയാണ് ചിത്രത്തിന് നൽകിയിരുന്നത് എങ്കിലും, ഒരു ചരിത്ര സംഭവത്തിന്റെ പുനരാഖ്യാനം എന്നതിലുപരി കൂടുതൽ വൈകാരികവും ദാർശനികവുമായ വിശാലമായ അർഥം ഉൾക്കൊള്ളുന്നതാണ് പുതിയ പേര്. മാതൃഭൂമി എന്നത് ജന്മനാടിനെയും രാജ്യസ്നേഹത്തെയും ത്യാഗത്തെയുമെല്ലാം പ്രതിനിധാനം ചെയ്യുമ്പോൾ മേ വാർ റെസ്റ്റ് ഇൻ പീസ് എന്ന ടാഗ് ലൈൻ ഗാൽവൻ സംഘർഷത്തെ തന്നെ പ്രതിനിധാനം ചെയ്യുന്നുവെന്ന് കാണാം. ഒരു സൈനിക പോരാട്ട ചിത്രത്തെ മുൻവിധികളില്ലാതെ സമീപിക്കാൻ പ്രേക്ഷകരെ പ്രോത്സാഹിപ്പിക്കാനും ഈ പേര് മാറ്റം സഹായിച്ചേക്കും. സൽമാൻ ഖാന്റെ പതിവ് വാണിജ്യ വിനോദ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി, ഒരു യഥാർത്ഥ സംഭവത്തിൽനിന്ന് പ്രചോദനം കൊണ്ടുള്ള ഒരു വേഷത്തിൽ നടനെ കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. Content Highlights: Actor Salman Khan has rebranded his upcoming film based on the 2020 India-China Galwan Valley clash from 'Battle of Galwan' to the more evocative 'Maathrubhumi: May War Rest In Peace.' Published: 16 Mar 2026, 02:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൽമാന്റെ പുതിയ ചിത്രത്തിന് പേര് 'മാതൃഭൂമി'; ബാറ്റിൽ ഓഫ് ഗാൽ… | Boolokam