ഹജ്ജ് ഒരുക്കത്തിൽ യാത്രമാറ്റി; ദുരന്തത്തിൽ ഞെട്ടലോടെ ഹസ്‌നത്ത്

ഹജ്ജ് ഒരുക്കത്തിൽ യാത്രമാറ്റി; ദുരന്തത്തിൽ ഞെട്ടലോടെ ഹസ്‌നത്ത്

മലപ്പുറം: ഹജ്ജിനുപോകാനുള്ള ഒരുക്കത്തിലായതുകൊണ്ടുമാത്രമാണ് ഹസ്‌നത്ത് ടീച്ചർ സ്‌കൂൾ സഹപ്രവർത്തകർക്കൊപ്പം വാൽപ്പാറയിലേക്കുള്ള വിനോദയാത്രയിൽനിന്നു മാറിനിന്നത്. അപകടവാർത്തയറിഞ്ഞ് തീരാത്ത നിലവിളിയോടെ മരവിച്ചിരിക്കാനേ ടീച്ചർക്കായുള്ളൂ. പാങ്ങ് ഗവ. എൽ.പി. സ്‌കൂളിലെ ടീച്ചറുടെ മുഴുവൻ സഹപ്രവർത്തകരും അപകടത്തിൽ മരിച്ചു. To advertise here, സഹപ്രവർത്തകർ എന്നതിനപ്പുറം ആത്മാർഥസുഹൃത്തുക്കളാണ് മിക്കവരും. എല്ലാവരുംതന്നെ പരിസരപ്രദേശങ്ങളിലായി താമസിക്കുന്നവർ. ഒൻപതു വർഷമായി ഇവിടെ അധ്യാപികയാണ് ഹസ്‌നത്ത്. എല്ലാവർഷവും അവധിക്കാലത്ത് അധ്യാപകർ സംഘമായി ഉല്ലാസയാത്ര പോകാറുണ്ട്. 30-ാം തീയതി ഭർത്താവ് നിസാഫിനൊപ്പം ഹജ്ജിനു പോകാനുള്ളതു കൊണ്ടുമാത്രമാണ്‌ ഇത്തവണ യാത്രയിൽനിന്ന് ഒഴിവായത്. അജിത രണ്ടുവർഷമായി സ്‌കൂളിലെ പ്രഥമാധ്യാപിക വാൽപ്പറ അപകടത്തിൽ മരിച്ച പാങ്ങ് ജി.എൽ.പി. സ്‌കൂൾ പ്രഥമാധ്യാപിക അജിത പുലാമന്തോൾ പാലൂർ സ്വദേശിനിയാണ്. രണ്ടുവർഷമായി പ്രധാനാധ്യാപികയായിട്ട്. പരേതരായ കെ. പത്മനാഭൻ നായർ, മീനാക്ഷിക്കുട്ടി (റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കൾ. റിട്ട. സ്പിന്നിങ് മിൽ ഉദ്യോഗസ്ഥനായ ശിവരഘുവാണ് ഭർത്താവ്. മക്കൾ: അഭിരാമി, അവന്തിക. കൊളത്തൂരിലെ പരേതനായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ചന്ദ്രന്റെയും ചന്ദ്രമതിയുടെയും മകൾ ആശ(41)യാണ് വാൽപ്പാറ അപകടത്തിൽ മരിച്ച മറ്റൊരു അധ്യാപിക. ഭർത്താവ്: ജിതേഷ്. മക്കൾ: ഐശ്വര്യ, അക്ഷര, അശ്വത്. സഹോദരൻ: അരുൺ (മങ്കട പോലീസ് സ്റ്റേഷൻ). ഹിഷാം, ഷഹദിൻ എന്നിവരാണ് മരിച്ച ഷക്കീലയുടെ മക്കൾ. കാഞ്ഞാംപള്ളി മമ്മദിന്റെ ഭാര്യയാണ് വരുപറമ്പൻ റംല. ഷമീം, ഷംസാദ് അലി, ഫഹീമ എന്നിവർ മക്കളാണ്. അടിയന്തര ഇടപെടലുമായി സർക്കാർ ദുരന്തത്തിൽ അടിയന്തരസഹായം ഉറപ്പാക്കാൻ സർക്കാർ ഇടപെട്ടതായി മന്ത്രി വി. ശിവൻകുട്ടി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനുമായി ശിവൻകുട്ടി ബന്ധപ്പെട്ടു പോസ്റ്റ്മോർട്ടം നടപടികൾ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ നടക്കും. പാലക്കാട്ടുനിന്ന് പോലീസ്-മെഡിക്കൽ സംഘവും രാത്രിതന്നെ പോയതായി മന്ത്രി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് എല്ലാസഹായവും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊള്ളാച്ചി ആശുപത്രിയിൽ എല്ലാം സജ്ജം വാൽപ്പാറ ദുരന്തവാർത്ത അറിഞ്ഞതുമുതൽ രക്ഷാപ്രവർത്തനം നടത്താനും പൊള്ളാച്ചിയിലെ ആശുപത്രിയിൽ ക്രമീകരണം നടത്താനും ജില്ലാഭരണകൂടം എല്ലാവിധ ഒരുക്കങ്ങളും നടത്തിയിരുന്നു. അപകടസ്ഥലത്തുനിന്ന് പരിക്കേറ്റവരെ കൊണ്ടുവരാനും മൃതദേഹങ്ങൾ എത്തിക്കാനും പൊള്ളാച്ചി താലൂക്കാശുപത്രി കേന്ദ്രീകരിച്ചാണ് നടപടിയെടുത്തത്. ജില്ലാ കളക്ടർ ജി. പവൻകുമാർ നേരിട്ടെത്തി നടപടികൾ ഏകോപിപ്പിച്ചു. പൊള്ളാച്ചി സബ് കളക്ടറും ഉണ്ടായിരുന്നു. മന്ത്രി കെ. കൃഷ്ണൻകുട്ടി കൂടി എത്തിയതോടെ കേരളവും തമിഴ്നാടും ഒന്നിച്ചു പ്രവർത്തിച്ചു. ഒൻപത് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആവശ്യത്തിന് ഡോക്ടർമാരെ നിയോഗിച്ചു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞതോടെ വെള്ളിയാഴ്ച രാത്രിതന്നെ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹങ്ങൾ കൊണ്ടുപോകാൻ കോയമ്പത്തൂർ ജില്ലാഭരണകൂടം ഒൻപത് ആംബുലൻസുകൾ ഏർപ്പാട് ചെയ്തിരുന്നു. പെരിന്തൽമണ്ണയിൽനിന്നും ആംബുലൻസുകളെത്തി. ശനിയാഴ്ച വെളുപ്പിന്‌ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. മലയാളി സംഘടനകൾ സജീവം അപകടവിവരമറിഞ്ഞ്‌ പൊള്ളാച്ചിയിലെ നിരവധി മലയാളികളും മലയാളി സംഘടനാ ഭാരവാഹികളും ആശുപത്രിയിലെത്തിയിരുന്നു. പൊള്ളാച്ചിയിൽ നിരവധി മലപ്പുറം സ്വദേശികൾ താമസിക്കുന്നുണ്ട്. അവരെല്ലാം എത്തി. രാത്രിയിൽ സ്ഥലം എം.എൽ.എ. പൊള്ളാച്ചി ജയരാമനും എത്തിയിരുന്നു. Content Highlights: Tragic death of teachers from Pang GLP School during a trip to Valparai., Government intervention led by CM Pinarayi Vijayan and Minister V. Sivankutty., Coordinated rescue and post-mortem operations between Kerala and Tamil Nadu officials., Rapid repatriation of mortal remains facilitated by district administrations. Published: 18 Apr 2026, 09:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹജ്ജ് ഒരുക്കത്തിൽ യാത്രമാറ്റി; ദുരന്തത്തിൽ ഞെട്ടലോടെ ഹസ്‌നത… | Boolokam