ഹജ്ജ് ക്യാമ്പ് 14ന്; സ്വലാത്ത് നഗറിൽ ഹെൽപ്പ്‌ ഡെസ്ക് തുറന്നു

ഹജ്ജ് ക്യാമ്പ് 14ന്; സ്വലാത്ത് നഗറിൽ ഹെൽപ്പ്‌ ഡെസ്ക് തുറന്നു

M
MathrubhumiSource Link
മലപ്പുറം : ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവർക്ക് മഅദിൻ അക്കാദമി മലപ്പുറം സ്വലാത്ത് നഗറിൽ സംഘടിപ്പിക്കുന്ന 27-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് 14-ന് നടക്കും. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ നടക്കുന്ന ക്യാമ്പിൽ സർക്കാർ, സ്വകാര്യ ഗ്രൂപ്പുകൾ മുഖേന യാത്ര തിരിക്കുന്നവർക്ക് പങ്കെടുക്കാം. To advertise here, മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ക്യാമ്പ് ഉദ്ഘാടനംചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി ക്ലാസ് നയിക്കും. ലഗേജ്, കുത്തിവെപ്പ്‌, യാത്രാസംബന്ധമായ വിവരങ്ങൾ, മക്കയിലേയും മദീനയിലേയും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണം എന്നിവയുമുണ്ടാകും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും, 9072310111, 9072310222 നമ്പറിൽ ബന്ധപ്പെടാം. ഹാജിമാരെ സഹായിക്കുന്നതിനായി നഗരിയിൽ ഹെൽപ് ഡെസ്ക് തുറന്നു. സമസ്ത ജില്ലാ സെക്രട്ടറിയും മഅദിൻ അക്കാദമി വൈസ് ചെയർമാനുമായ പി. ഇബ്രാഹിം ബാഖവി ഉദ്ഘാടനം നിർവഹിച്ചു. ഹജ്ജ് ക്യാമ്പ് ചെയർമാൻ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സയ്യിദ് നിയാസ് അൽ ബുഖാരി, മഅദിൻ മാനേജർ എം. ദുൽഫുഖാർ അലി സഖാഫി, സൈതലവി സഅദി, നൗഫൽ കോഡൂർ, സൈതലവിക്കോയ കൊണ്ടോട്ടി, അബ്ദുറഹ്‌മാൻ നല്ലളം, അബ്ദുസ്സമദ് ഹാജി വടക്കാങ്ങര, അബ്ദുള്ള ഹാജി മേൽമുറി, ശിഹാബലി അഹ്സനി തുടങ്ങിയവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹജ്ജ് ക്യാമ്പ് 14ന്; സ്വലാത്ത് നഗറിൽ ഹെൽപ്പ്‌ ഡെസ്ക് തുറന്ന… | Boolokam