ജിദ്ദ: ഹജ്ജ് സീസണിൽ തീർത്ഥാടകരെ സേവിക്കാൻ സൗദി പൗരന്മാരെ പ്രാപ്തരാക്കുന്നതിനായി മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ബസ് ഗൈഡുകൾക്കായി സീസണൽ തൊഴിൽ പദ്ധതി ആരംഭിച്ചു. വിശുദ്ധ ഹജ്ജ് കർമ്മത്തിനായി വിദേശത്തു നിന്നുമെത്തുന്ന ഹാജിമാർക്കായുള്ള ബസ് ഗൈഡൻസിനായുള്ള ഏകോപന കൗൺസിലുമായി സഹകരിച്ച് ആണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതിലൂടെ ഹജ്ജ് തീർത്ഥാടക സേവനത്തിന് ബസ് ഗൈഡുകൾക്ക് പരിശീലനം ഉറപ്പുവരുത്തും. To advertise here, മക്ക നഗരത്തിന്റെയും മറ്റു വിശുദ്ധ സ്ഥലങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന റോയൽ കമ്മീഷന്റെ ഈവർഷത്തെ ഹജ്ജ് തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും തീർത്ഥാടകരെ സേവിക്കുന്നതിനുമായി ഓൺ-ഗ്രൗണ്ട് പ്രവർത്തനങ്ങളിലാണ് റോയൽ കമ്മീഷൻ ഇപ്പോൾ. മക്ക ചേംബർ പദ്ധതിയിലൂടെ സൗദി പൗരന്മാരെ ബസ് ഗൈഡൻസിൽ ആകർഷിക്കുന്നതിനായി പരിശീലിപ്പിക്കുന്നുണ്ട്. മൊത്തത്തിൽ തീർത്ഥാടക അനുഭവം മെച്ചപ്പെടുത്തുന്നതിനും പുണ്യസ്ഥലങ്ങൾക്കിടയിലുള്ള യാത്ര മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബസ് ഗൈഡുകളുടെ റോളുകളും ഉത്തരവാദിത്തങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം ഹജ്ജ് വേളയിൽ പങ്കെടുക്കുന്നവർ അവരുടെ കർത്തവ്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഫീൽഡ് സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, മനുഷ്യ മൂലധനം വികസിപ്പിക്കുന്നതിനും തീർത്ഥാടകരെ സേവിക്കുന്നതുമായി ബന്ധപ്പെട്ട മേഖലകളിൽ സൗദിവൽക്കരണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പ്രാദേശിക തൊഴിൽ വിപണിയെ പിന്തുണയ്ക്കുന്നതിനായി പ്രമുഖ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നുണ്ട്. Published: 07 Apr 2026, 12:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹജ്ജ് തീർത്ഥാടക സേവനത്തിനായി ബസ് ഗൈഡുകൾക്ക് പരിശീലനം ആരംഭിച്ചു
M
MathrubhumiSource Link
about 1 month ago