ഹജ്ജ്: ഇന്ത്യൻ തീർഥാടകർ പുണ്യഭൂമിയിലെത്തിത്തുടങ്ങി

ഹജ്ജ്: ഇന്ത്യൻ തീർഥാടകർ പുണ്യഭൂമിയിലെത്തിത്തുടങ്ങി

ആദ്യസംഘത്തിൽ 402 തീർഥാടകർ To advertise here, കേരളത്തിൽനിന്നുള്ള തീർഥാടകരെത്തുക 30-ന് മദീന : ഹജ്ജ് കർമത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ തീർഥാടകർ മദീനയിലെത്തിത്തുടങ്ങി. മുംബൈയിൽനിന്നുള്ള 402 പേരടങ്ങിയ ആദ്യ ഹജ്ജ് സംഘത്തിന് ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്‌മദ് ഖാൻ സൂരി എന്നിവരും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് ഊഷ്മള വരവേൽപ്പ് നൽകി. സൗദി ഹജ്ജ്-ഉംറ മന്ത്രാലയ ഉപമന്ത്രിമാരായ പ്രൊഫ. അബ്ദുൽ അസീസ് എ. വസ്സാൻ, എൻജി. അയാദ് അബ്ദുറഹ്‌മാൻ റഹ്ബിനി എന്നിവരും മറ്റ് മുതിർന്ന സൗദി ഉദ്യോഗസ്ഥരും മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ തീർഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു. പരമ്പരാഗതമായി ഹാജിമാരെ സ്വീകരിക്കാറുള്ള സ്വാഗതഗാനങ്ങൾ ആലപിച്ചുകൊണ്ടും സംസം തീർഥജലവും ഈന്തപ്പഴവും നൽകിയാണ് തീർഥാടകരെ സ്വീകരിച്ചത്. ആദ്യദിവസമായ ശനിയാഴ്ച ഇന്ത്യയിൽനിന്ന് പത്ത് വിമാനങ്ങളിലായി മൊത്തം 3860 തീർഥാടകരാണ് മദീനയിലെത്തിയത്. കൊൽക്കത്തയിൽനിന്ന് രണ്ട് വിമാനങ്ങളിൽ 700 പേരും ഗുവാഹാട്ടിയിൽനിന്ന് 326 പേരും ഡൽഹിയിൽനിന്ന് 810 പേരും ശനിയാഴ്ച ഉച്ചയോടെ മദീനയിലെത്തി. വിജയവാഡ, ശ്രീനഗർ എന്നിവിടങ്ങളിൽനിന്നും തീർഥാടകരെത്തി. എട്ട് ദിവസമാണ് തീർഥാടകർ മദീനയിൽ കഴിയുക. മദീന സന്ദർശനം പൂർത്തിയാക്കുന്ന തീർഥാടകർ പിന്നീട് മക്കയിലേക്ക് പോകും. ഹജ്ജ് നിർവഹിച്ചശേഷം ജിദ്ദ വിമാനത്താവളം വഴിയാണ് മദീനയിൽ വന്നിറങ്ങുന്ന തീർഥാടകരുടെ നാട്ടിലേക്കുള്ള മടക്കം. കേരളത്തിൽനിന്നുള്ള തീർഥാടകരുടെ ആദ്യസംഘം കൊച്ചിയിൽനിന്ന് ഈമാസം 30 മുതൽ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിത്തുടങ്ങും. Published: 19 Apr 2026, 01:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹജ്ജ്: ഇന്ത്യൻ തീർഥാടകർ പുണ്യഭൂമിയിലെത്തിത്തുടങ്ങി — Mathru… | Boolokam