ഹനുമദ് ജയന്തി ആഘോഷിച്ചു

ഹനുമദ് ജയന്തി ആഘോഷിച്ചു

M
MathrubhumiSource Link
ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുന്നത്ത് മഹാദേവക്ഷേത്രത്തിൽ ഹനുമദ് ജയന്തിയാഘോഷിച്ചു. ചെങ്ങന്നൂർ ചിന്മയ വിദ്യാലയ യുവകേന്ദ്രയും കുന്നത്ത് മഹാദേവക്ഷേത്ര മാതൃസമിതിയും സംയുക്തമായി ഹനുമദ് ചാലിസ പാരായണം നടത്തി. To advertise here, ക്ഷേത്രപരിസരം ഹരിതാഭമാക്കാനായി ചിന്മയ യുവകേന്ദ്ര വിവിധയിനം പൂച്ചെടികൾ ക്ഷേത്രത്തിനു സമർപ്പിച്ചു. പരിസ്ഥിതിസംരക്ഷണവും ഭക്തിയും ഒത്തുചേരുന്ന മാതൃകാപരമായ പ്രവർത്തനമാണിതെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. യുവകേന്ദ്ര പ്രതിനിധികളും മാതൃസമിതിയംഗങ്ങളും പങ്കെടുത്തു. Published: 05 Apr 2026, 01:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹനുമദ് ജയന്തി ആഘോഷിച്ചു — Mathrubhumi | Boolokam | Boolokam