ആലത്തിയൂർ : ഹനുമാൻകാവിൽ ഹനുമദ് ജയന്തി ദിവസമായ വ്യാഴാഴ്‌ച ആരംഭിച്ച ആഞ്ജനേയ സംഗീതോത്സവം സമാപിച്ചു. ശാസ്ത്രീയസംഗീതം, കഥകളിസംഗീതം, ഉപകരണസംഗീതം, അഷ്‌ടപദി, സോപാനസംഗീതം, ഭജൻസ് എന്നീ ഇനങ്ങളിലായിരുന്നു സംഗീതോത്സവം. മൂന്നുദിവസം നീണ്ടുനിന്ന സംഗീതോത്സവത്തിൽ എല്ലാ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നുമായി അഞ്ഞൂറിലധികം കലാകാരൻമാർ പങ്കെടുത്തു. To advertise here, സംഗീതോത്സവം ആകാശവാണി ടോപ് എ ഗ്രേഡ് വയലിൻ വിദ്വാൻ സി.എസ്. അനുരൂപ് ഉദ്ഘാടനംചെയ്തു. ആഞ്ജനേയ സംഗീതോത്സവത്തിൽ സുനിത ഹരിശങ്കർ എറണാകുളം, വി.ടി. ശങ്കരനാരായണൻ മേഴത്തൂർ, അനന്തകൃഷ്ണൻ അങ്ങാടിപ്പുറം, ശ്രീജിത്ത് പാലക്കാട്, അധീന കൊല്ലങ്കോട്, ഷിബു പുതുനഗരം എന്നിവർ വയലിനും പ്രധാനമന്ത്രി ബാൽരത്ന പുരസ്‌കാരജേതാവ് ദേവിപ്രസാദ് അങ്ങാടിപ്പുറം, ഗജാന പൈ കോട്ടയം, അമൽ അങ്ങാടിപ്പുറം എന്നിവർ മൃദംഗവും വായിച്ചു. Published: 06 Apr 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹനുമാൻകാവിൽ ആഞ്ജനേയ സംഗീതോത്സവം സമാപിച്ചു
M
MathrubhumiSource Link
about 1 month ago