കളമശ്ശേരി : സെയ്ന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ വജ്രജൂബിലി ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ആദരപൂർവം സമ്മേളനം ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. To advertise here, സമ്മേളനത്തിൽ കളമശ്ശേരി നഗരസഭയിലെ 42 ആശവർക്കർമാരെയും 63 ഹരിതകർമ സേനാംഗങ്ങളെയും ആദരിച്ചു. ആശവർക്കർമാരുടെ പ്രതിനിധിയായി ദീപാ ഷനിലും ഹരിതകർമസേനയ്ക്കു വേണ്ടി കെ.കെ. മീരയും സംസാരിച്ചു. ആശവർക്കർമാരുടെ പ്രതിനിധി സന്ധ്യാ സജിയും ഹരിതകർമസേനയുടെ പ്രതിനിധി എം.കെ. സുനിലും മെത്രാപ്പോലീത്തയിൽനിന്നും പാരിതോഷികങ്ങൾ സ്വീകരിച്ചു. സമ്മേളനത്തിനു മുൻപ് നടന്ന പൊതുയോഗത്തിൽ ഇടവകയുടെ മുൻ വികാരിമാരെയും മുൻ ഭാരവാഹികളെയും ആദരിച്ചു. ഇടവക വികാരി ഡോ. പി.വൈ. മാത്യു അധ്യക്ഷനായി. വജ്രജൂബിലി ജനറൽ കൺവീനർ പ്രൊഫ. എം. തോമസ് മാത്യു, പി.എം. എബ്രഹാം, നൈനാൻ വർഗീസ്, എബ്രഹാം തോമസ്, വർഗീസ് കെ. എബ്രഹാം, അജു എബ്രഹാം, ജസ്റ്റിൻ ജെ. സാം, ഇടവക സെക്രട്ടറി ഡെറിൻ തോമസ്, കൺവീനർ എം.വി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. Published: 04 May 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹരിതകർമ സേനാംഗങ്ങളെയും ആശവർക്കർമാരെയും ആദരിച്ചു
M
MathrubhumiSource Link
about 3 hours ago
